ഗുരു സോമസുന്ദരം,
ജിനു ജോസഫ്,ഗോവിന്ദ് പത്മസൂര്യ,ശ്രുതി രാമചന്ദ്രൻ,
ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
രാജേഷ് കെ രാമൻ
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും
എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു.
പ്രശസ്ത സംവിധായകൻ സിബി മലയിൽ സ്വിച്ചോൺ നിർവ്വഹിച്ചു.സംവിധായകൻ മനു അശോകൻ ആദ്യ ക്ലാപ്പടിച്ചു.
ഹൃദയം ഫെയിം കലേഷ് രാമാനന്ദ്,രഘുനാഥ്പലേരി,
അഭിജ ശിവകല,കോട്ടയം രമേഷ്,അരുൺ കുമാർ,
ശ്രുതി രജനീകാന്ത്,
സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ
എം രമേഷ് റെഡ്ഡി നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം രാഗേഷ് നാരായണൻ നിർവ്വഹിക്കുന്നു.
കന്നട സിനിമയിലെ പ്രശസ്ത നിർമ്മാതാവായ രമേഷ് റെഡ്ഢിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.
എഡിറ്റർ-അയൂബ് ഖാന്‍, സംഗീതം-സച്ചിന്‍ ശങ്കര്‍ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്പ്രദീപ്ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം-ബ്യൂസി ബേബി ജോണ്‍,സ്റ്റിൽസ്-രാകേഷ് നായര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭി ആനന്ദ്,
അസോസിയേറ്റ് ഡയറക്ടർ- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ,
ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി, അസിസ്റ്റന്റ് ഡയറക്ടർ- യദോകൃഷ്ണ,ദേയകുമാർ,കാവ്യ തമ്പി.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സജി പുതുപ്പള്ളി.
മെയ് ആറ് മുതൽ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.
പി ആര്‍ ഒ-എ എസ് ദിനേശ്.
Subscribe to:
Post Comments
(
Atom
)
No comments: