വേ ടൂ ഫിലിംസ് എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ കെ ഷെമീർ തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് "ഒരു ജാതി മനുഷ്യൻ ". ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
മലയാളത്തിലെ കരുത്തുറ്റ അഭിനേതാക്കളോടൊപ്പം പുതുമുഖ താരങ്ങങ്ങളും അണി നിരക്കുന്ന,"ഒരു ജാതി മനുഷ്യൻ "എന്ന സിനിമ, ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ സമൂഹത്തിലെ മാറ്റങ്ങൾ യുവതലമുറയിൽപലരീതിയിലും മാറ്റം വരുത്തുന്നു എന്ന ആശയമാണ് സിനിമയിലൂടെ പറയുക.
'ഒരു ജാതി മനുഷ്യൻ' എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് യൂനസിയോ ആണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് നടൻ സിദ്ധിഖ് ഒരു ഗാനത്തിനു ശബ്ദം നൽകിയിരിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ സിനിമക്ക് ഉണ്ട്. സിദ്ധിഖിനെ കൂടാതെ ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, മറ്റു പുതുമുഖ ഗായകരും ഗാനങ്ങൾ ആലപിക്കുന്നു. എങ്ങണ്ടിയൂർ ചെന്ദ്രശേഖരനൊപ്പം, റഫീഖ് അഹമ്മദ്, സുഹൈൽ സുൽത്താൻ,എന്നിവരും രചിച്ച മനോഹരമായ അഞ്ചു പാട്ടുകളാണ് ഈ സിനിമയിൽ ഉള്ളത്.
ടൊവിനോയുടെ കഴിഞ്ഞ വർഷം ഇറങ്ങിയ മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നായ "കള" മൂവിയിലെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ മാസ്റ്റർ റോബിൻജ്ജാ സ്വതന്ത്രമായിസംഘട്ടനമൊരുക്കുന്ന ചിത്രം കൂടിയാണ് "ഒരു ജാതി മനുഷ്യൻ ". ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒട്ടനവധി ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ച സുൽഫി ബൂട്ടോ ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപോയ്ക, മേക്കപ്പ്: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, പ്രൊഡക്ഷൻ: മാനേജർ രാജകുമാരൻ, ഡാൻസ് കൊറിയോഗ്രഫി: രസന്ത് രാജ് &ശ്യാംജിത്ത്, പ്രോജക്റ്റ് ഡിസൈനർ: ഷംസി ഷമീർ,പി.ആർ.ഒ:പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Subscribe to:
Post Comments
(
Atom
)
No comments: