"ഭീഷ്മപർവ്വം" എന്ന സിനിമയും " ബിലാലും " തമ്മിൽ യാതൊരു സാമ്യതയും ഉണ്ടാകില്ല : മമ്മൂട്ടി.
" ഭീഷ്മപർവ്വം" എന്ന സിനിമയും " ബിലാലും " തമ്മിൽ യാതൊരു സാമ്യതയും ഉണ്ടാകില്ലെന്ന് മമ്മൂട്ടി. കഥകൊണ്ടും അവതരണ ശൈലികൊണ്ടും ഇരു സിനിമകളും തീർത്തും വ്യത്യസ്തമായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.
ബിഗ്ബി എന്ന ചിത്രം പുറത്തിറങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് " ഭീഷ്മപർവ്വം ".വൻ ബഡ്ജറ്റിലുള്ള ഈ ചിത്രം അമൽനീരദ് പ്രൊഡക്ഷൻസിന് വേണ്ടി അമൽനീരദ് തന്നെയാണ് നിർമ്മിക്കുന്നത്.
ഷൈൻ ടോം ചാക്കോ, സൗബിൻ സാഹിർ ,ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ലെന, വീണ നന്ദകുമാർ , നാദിയ മൊയ്തു ,അഞ്ജലി, ദിലീഷ് പോത്തൻ, അനസൂയ ഭരദ്വാജ്, സുദേവ്നായർ, അബു സലിം , ഷെബിൻ ബെൻസൻ , അന്തരിച്ച നെടുമുടി വേണു, അന്തരിച്ച കെ.പി.ഏ.സി ലളിത,
അമൽ നീരദ് ,നവാഗതനായ ദേവദത് ഷാജി എന്നിവർ രചനയും ,ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും ,സംഗീതം സുഷിൻ ശ്യാമും , എഡിറ്റിംഗ് വിവേക് ഹർഷനും , അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കറും , അഡിഷണൽ ഡയലോഗ്സ് ആർ. ജെ. മുരുകനും, പ്രൊഡക്ഷൻ ഡീസൈൻ സുനിൽബാബുയും, വസ്ത്രാലങ്കാരം സമീറ സനീഷും , ശബ്ദ ലേഖനം തപസ് നായകും ,ആക്ഷൻ കോറിയോഗ്രാഫി സുപ്രിം സുന്ദറും നിർവ്വഹിക്കുന്നു. ലിനു ആൻ്റണി അസോസിയേറ്റ് ഡയറ്കറാണ് .ഷഹീൻ താഹ പബ്ല്ളിസിറ്റി സ്റ്റിൽസും, ഓൾഡ് മങ്ക്സ് പോസ്റ്റർ ഡിസൈനുമാണ്.
മമ്മൂട്ടിയുടെ കരിയറിലെ ഒരു അൾട്രാ മാസ്സ് സ്റ്റൈലിഷ് ചിത്രമായിരിക്കും " ഭീഷ്മപർവ്വം " .ഈ ചിത്രം മാർച്ച് മൂന്നിന് തീയേറ്ററുകളിൽ എത്തും.
സലിം പി. ചാക്കോ .
cpk desk .
No comments: