പ്രേംനസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം അംബികയ്ക്ക് .
പ്രേംനസീർ സുഹൃത് സമിതി - ഉദയ സമുദ്ര സംഘടിപ്പിക്കുന്ന നാലാമത് പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഫ്രെണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ രൺജിത് മണ ബ്രക്കാട്ട്, ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളം മികച്ച ചിത്രമായും , ഈ ചിത്രം സംവിധാനം ചെയ്ത ജി. പ്രജേഷ് സെൺ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു
മറ്റ് അവാർഡുകൾ: -
മികച്ച നടൻ : ഇന്‌ദ്രൻസ് (ചിത്രം: ഹോം), മികച്ച നടി : നിമിഷ സജയൻ (ചിത്രങ്ങൾ: നായാട്ട്, മാലിക്ക്), പ്രത്യേക ജൂറി പുരസ്ക്കാരം: ഇ.എം.അഷ്റഫ് ( സംവിധായകൻ, ചിത്രം: ഉരു), മികച്ച സാമൂഹ്യ പ്രതിബദ്ധ്യത ചിത്രം: ഉരു . നിർമ്മാതാവ്: മൺസൂർ പള്ളൂർ, മികച്ച സഹനടൻ : അലൻ സിയാർ ( ചിത്രം: ചതുർമുഖം ), മികച്ച സഹനടി :മഞ്ജു പിള്ള ( ചിത്രം: ഹോം), മികച്ച തിരകഥാകൃത്ത് : എസ്. സഞ്ജീവ് ( ചിത്രം: നിഴൽ), മികച്ച ക്യാമറാമാൻ : ദീപക്ക് മേനോൻ ( ചിത്രം: നിഴൽ), മികച്ച പാരിസ്ഥിതിക ( ചിത്രം: ഒരില തണലിൽ, നിർമ്മാതാവ്: ആർ. സന്ദീപ് ), മികച്ച നവാഗത സംവിധായകൻ : ചിദംബരം (ചിത്രം: ജാൻ. എ. മൻ), മികച്ച ഗാനരചയിതാവ് : പ്രഭാവർമ്മ (ഗാനങ്ങൾ: ഇളവെയിൽ ..., ചിത്രം: മരക്കാർ, കണ്ണീർ കടലിൽ ...., ചിത്രം: ഉരു ), മികച്ച സംഗീതം: റോണി റാഫേൽ (ചിത്രം: മരക്കാർ), മികച്ച ഗായകൻ : സന്തോഷ് ( ചിത്രം: കാവൽ, ഗാനം: കാർമേഘം മൂടുന്നു .....), മികച്ച ഗായിക : ശുഭ രഘുനാഥ് ( ചിത്രം: തീ, ഗാനം: നീല കുറിഞ്ഞിക്ക്), മികച്ച നവാഗത നടൻ : ശ്രീധരൻ കാണി ( ചിത്രം: ഒരില തണലിൽ), മികച്ച പി.ആർ. ഒ: അജയ് തുണ്ടത്തിൽ( ചിത്രം: രണ്ട് ).
ചലച്ചിത്ര - നാടക സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ ചെയർമാനും , സംവിധായകൻടി.എസ്.സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോൻ എന്നിവർ കമ്മിറ്റി മെമ്പർമാരുമായ ജൂറിയാണ് ഇന്ന് പത്രസമ്മേളനത്തിൽ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്.
സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവരും പങ്കെടുത്തു. മാർച്ച് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
Subscribe to:
Post Comments
(
Atom
)

No comments: