" ആളങ്കം " ചിത്രീകരണം പൂർത്തിയായി.
ജാഫർ ഇടുക്കി,ഗോകുലൻ,
ലുക്ക്മാൻ അവറാൻ,ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "ആളങ്കം"എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പൂർത്തിയായി.
സുധി കോപ്പ,ദീപക് പറമ്പോൾ,
കബീർ കാദിർ,സോഹൻ സീനു ലാൽ,മാമൂക്കോയ,ബോബൻ സാമുവൽ, അദീഷ്പ്രവീൺ,
സുധി പറവൂർ,ഹരീഷ് പേങ്ങൻ,രഞ്ജി കൻകോൽ, കലാഭവൻ ഹനീഫ്,രമ്യ സുരേഷ്,ഗീതി സംഗീത, അതുല്യ, സ്നേഹ(ഒരു അടാർ ഫാമിലി) തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സിയാദ് ഇന്ത്യ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് റാവൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീർ ഹഖ് നിർവ്വഹിക്കുന്നു.സംഗീതം-കിരൺ ജോസ്, എഡിറ്റിംഗ് -നിഷാദ് യൂസഫ്.
പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ-ഇന്ദുലാൽ കാവിട്, മേക്കപ്പ്-നരസിംഹ സ്വാമി, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,സ്റ്റിൽസ്-ആനൂപ് ഉപാസന,പരസ്യക്കല-റിയാസ് വൈറ്റ് മാർക്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ്പലോട്,സഹസംവിധാനം-പ്രദീപ് പ്രഭാകർ,ശരത് എൻ വടകര,മനൂപ്, തുൽഹത്ത്, ഫിനാൻസ് കൺട്രോളർ-സജീഷ്,പ്രൊജക്ട് ഡിസൈനർ-അനൂപ് കൃഷ്ണ, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ-സുധീർ കുമാർ,ഷാജി വെളിയംബ്ര,പി ആർ ഒ-എ എസ് ദിനേശ്.

No comments: