മോഹൻലാലിൻ്റെ " ആറാട്ട് " ആക്ഷൻ ത്രില്ലർ മൂവി.
മോഹൻലാലിനെ നായകനാക്കി ഉണ്ണിക്യഷ്ണൻ ബി. സംവിധാനം ചെയ്യുന്ന "നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് " തീയേറ്ററുകളിൽ എത്തി. ഒരു മാസ് എൻ്റെർടെയിനറാണ് ഈ സിനിമ .
നെയ്യാറ്റിന്‍കര ഗോപന്‍
വിവിധ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരമാണ് " ആറാട്ട് " എന്ന സിനിമയുടെ പ്രമേയം പറയുന്നത്.
മോഹൻലാൽ നെയ്യാറ്റിൻകര ഗോപാനായി വേഷമിടുന്നു. കെ.ജി.എഫ് ചാപ്റ്റർ വണ്ണിൽ ഗരുഡനായി എത്തിയ രാമചന്ദ്രരാജുവാണ്
( ബടാ രാജു )വില്ലൻ വേഷത്തിൽ അഭിനയിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ( പാലക്കാട് ആർ.ഡി.ഓ അഞ്ജലി ടി.ആർ ) ആണ് നായിക വേഷത്തിൽ എത്തുന്നത്.
( ഹൈദ്രാബാദിലെ റിയൽ എസ്റ്റേറ്റ് ഡോൺ ദുർഗ്ഗ റെഡി )
( കളപ്പുരയ്ക്കൽ ശ്രീധരൻ മാഷ് ), രചന നാരായൺകുട്ടി
പുലിമുരുകൻ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാൽ , ഉദയ്കൃഷ്ണ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് " ആറാട്ട് " .
വിജയ് ഉലഗനാഥ് ഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും , പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും , ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയൻ കൃഷ്ണയും , പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലും , ആർട്ട് ഡയറക്ടർ ഷാജി നടുവിലും , മേക്കപ്പ് ജിതേഷ് പൊയ്യയും , കോസ്റ്റ്യൂംസ് സ്റ്റെഫി സേവിയറും ,ആക്ഷൻ സംവിധാനം അനിൽ അരസ്, കെ. രവിവർമ, സുപ്രീം സുന്ദർ, എ വിജയ് എന്നിവരും, ഡാൻസ് കൊറിയോഗ്രാഫി ദിനേശ് , ഷെരീഫ് പ്രസന്ന എന്നിവരും , ഗാനരചന ബി.കെ. ഹരിനാരായണൻ, രാജീവ് ഗോവിന്ദൻ, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരും ,സൗണ്ട് മിക്സിംഗ് വിഷ്ണു സുജതനും , സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസും , കെ.സി. സിദ്ധാർത്ഥനും, ഡിസൈൻ കോളിൻസ് ലിയോഫിലും വാർത്താ പ്രചരണം എം.ആർ. പ്രൊഫഷണലുംനിർവ്വഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും രാഹുൽ രാജ് ആണ് ഒരുക്കിയിട്ടുള്ളത്.
വില്ലന് ശേഷം മോഹൻലാലും ഉണ്ണികൃഷ്ണൻ ബി.യും ഒന്നിക്കുന്നചിത്രമാണിത്.മാസും ആക്ഷനും കോമഡിയും ചേരുന്ന ചിത്രമാണിത്. ഒരു മാസ് എൻ്റെർടെയിനറാണിത്. വലിയ ക്യാൻവാസിൽ ഒരുക്കിയ ഈ ചിത്രം കോവിഡ് കാലത്ത് തീയേറ്ററിൽ എത്തിച്ചിരിക്കുന്നത് തന്നെ ഒരു വെല്ലുവിളിയാണ്.
ആരാധകർ ഇഷ്ടപ്പെടുന്ന മോഹൻലാൽ ആണ് ഈ സിനിമയിൽ ഉള്ളത്. എ.ആർ. റഹ്മാൻ്റെ അതിഥി വേഷം സിനിമയിലെ പ്രധാന ഘടകമാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനരംഗമാണ് ഇതിനായി ചിത്രീകരിച്ചിട്ടുള്ളത്.
Rating : 3 / 5.
സലിം പി. ചാക്കോ .
cpK desK.
No comments: