വിനോദ് ഗുരുവായൂരിൻ്റെ ഇമോഷൻസും ത്രിൽസും നിറഞ്ഞ റോഡ് മൂവിയാണ് " മിഷൻ - സി " .
മെയിൻ സ്ട്രീമിലുടെ പ്രേക്ഷകരുടെ മുന്നിൽ എത്തി.
എം.സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
" മിഷൻ-സി" റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രമാണ്.
മീനാക്ഷി ദിനേശാണ് നായിക.
കൈലാഷ് , മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജി ശർമ്മ തുടങ്ങിയവർ ഈ സിനിമയിൽ
ബസ് ഹൈജാക്കിംഗ് പ്രമേയം മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവമാണ് നൽകിയിരിക്കുന്നത്. തമിഴ് നാട്ടിലെ ഒരു സ്വകാര്യ ബാങ്ക് മോഷണത്തിൽ നിന്ന് ആണ് സിനിമയുടെ തുടക്കം. ബാങ്ക് സെക്യൂരിറ്റിയെ വെടിവെച്ച് കൊന്നതിന് ശേഷം മോഷ്ടാക്കൾ കാറിൽ കയറി കേരള അതിർത്തിയിൽ എത്തുന്നു .മൂന്നാറിൽ ടൂറിന് വന്ന ജെർണലിസം വിദ്യാർത്ഥികളുടെ ബസ് ഇവർ ഹൈജാക്ക് ചെയ്ത് വിദ്യാർത്ഥികളെ ബന്ധികളാക്കി മൂന്നാർ വന മേഖലയിലേക്ക് കടക്കാൻ ശ്രമിക്കുന്നു. വന മേഖലയിൽ എത്തുന്നതിന് മുൻപ് അവരെ പിടികൂടാൻ പോലീസ് നടത്തുന്ന ശ്രമമാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമയുടെ പ്രമേയം പറയുന്നത്.
ഒരു ചെറിയ പ്രമേയം മുഷിപ്പില്ലാതെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ സിനിമയുടെ വിജയം .കമാൻഡോ ആയി കൈലാഷ് മികച്ച പ്രകടനം കാഴ്ചവെച്ചു. അപ്പാനി ശരത്, മേജർ രവി ,ബാലാജി ശർമ്മ എന്നിവരും നല്ല അഭിനയം കാഴ്ചവച്ചിട്ടുണ്ട്.
Rating : 3.5 / 5.

No comments: