ഐശ്വര്യലക്ഷ്മിയുടെ അഭിനയ മികവിൽ " അർച്ചന 31 Notout " .
നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് "അര്‍ച്ചന 31 നോട്ടൗട്ട് " .
നായിക കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള സിനിമയാണിത്. ബി.എഡിന് ശേഷംസ്കുളിൽഅദ്ധ്യാപികയായി ജോലി ചെയ്യുന്ന അർച്ചന. അർച്ചനയുടെ കല്യാണവിശേഷങ്ങളാണ് ചിത്രംപറയുന്നത്.ദു:ഖിച്ചിരിക്കുന്ന സമയത്ത് പോലും അർച്ചന സ്വീകരിക്കുന്ന നിലപാടുകൾ ശ്രദ്ധേയമാണ്. ഈ കാലയളവിൽ തന്നെ ഉള്ള ടീച്ചർ ജോലിയും അർച്ചനയ്ക്ക് നഷ്ടമാകുന്നു .തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
ഇന്ദ്രൻസ്, രമേശ് പിഷാരടി, സുനിൽ സുഗദ, ലുക്ക്മാൻ അവറാൻ , രാജേഷ് മാധവൻ, ഹക്കീം ഷാജഹാൻ, തങ്കം മോഹൻ ,ശ്രുതി സുരേഷ്, ജെയിംസ് വർഗ്ഗീസ് ,അഞ്ചു ജോസഫ്,അസീസ്നെടുമങ്ങാട്, അഞ്ജന അപ്പുക്കുട്ടൻ , രഞ്ജിത് ശേഖർ നായർ ,എസ്. കെ. മിനി, രമ്യ സുരേഷ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥസംഭാഷണമെഴുതുന്നു
ധന്യ സുരേഷ്,മാത്തൻ,
ജോ പോൾ എന്നിവരുടെ വരികൾക്ക് മാത്യൂ ജെയിംസ്,
രാജട്ട് പ്രകാശ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റിംങ്- മുഹ്‌സിന്‍ പിഎം, ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്,കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക്പ്രദീപ്,അസോസിയേറ്റ് ഡയറക്ടർ-സഞ്ജു അമ്പാടി, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, സ്റ്റിൽസ്-രാജീവൻഫ്രാൻസിസ്,പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്.പി ആർ ഒ : എ.എസ്ദിനേശ്തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
വ്യത്യസ്തമായ പ്രമേയം മികച്ച രീതിയിൽഅവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ കൊച്ചു സിനിമയുടെ വിജയം. സാധാരണ കുടുംബങ്ങളിൽ നടക്കുന്ന കഥയാണിത്. അതാണ് ഈ സിനിമയുടെ മികവും .
ഇന്ദ്രൻസ് ,ഹക്കീം ഷാ ( വേണു) , രാജേഷ് മാധവൻ ( ബ്രോക്കർ) എന്നിവർ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ അഭിനയം ശ്രദ്ധേയമാണ്.

No comments: