" നിപ്പ" യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
പ്രശസ്ത വിമർശകൻ അഡ്വ: ജയശങ്കറിൻ്റെ
FB-പേജിലൂടെ നിപ്പയുടെ ആറാമത് പോസ്റ്റർ പുറത്തിറങ്ങി.
നിപയുടെ കഥയെക്കുറിച്ച് അണിയറ പ്രവർത്തകർ ഒന്നും പറയുന്നില്ലെങ്കിലും ഈ സിനിമയിൽ ശക്തമായ ഒരു പോലീസ് അന്വേഷണം ഉണ്ടെന്നാണ് ആദ്യ പോസ്റ്ററുകൾ സൂചന നൽകുന്നത്.ഒട്ടേറെ സത്യസന്ധരായ പോലീസ് കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ടാകാം.
പോലീസ് തലപ്പത്ത് ഒട്ടേറെ ചർച്ച ചെയ്യാവുന്ന ഒരു പോസ്റ്റർ ആണ് ഇന്ന് പുറത്തിറക്കിയത്.
കേരളത്തിലെ ആദ്യ വനിത IPS ശ്രീലേഖ അടുത്തയിടെയാണ് ADGP റാങ്കിൽ പെൻഷനായത്.
എന്നാൽ സേനയിൽ നിന്നും പിരിഞ്ഞ അവർ നൽകിയ ഒരു പരാതി സ്ഥലം SHO പരിഗണിക്കാതിരുന്നത് അടുത്തയിടെവാർത്തയായിരുന്നു.
സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് മേധാവിയായി ബിന്ദിയIPSഎത്തേണ്ടതായിരുന്നു.അതിന് ഒരു കാരണമുണ്ട്. അത് നിപ്പ റിലീസിന് പ്രേക്ഷകർക്ക് മനസ്സിലാകും.
നിപ്പയുടെ കളറിങ്ങ് ജോലികൾ പൂർത്തിയായി.പ്രമുഖ കളറിസ്റ്റ് മഹാദേവനാണു കളറിസ്റ്റ്.
ബിന്ദിയIPSആയിവേഷമിടുന്നത് നടി ഷീലാ കുര്യനാണ്. തിരക്കഥ, സംവിധാനം ബെന്നി ആശംസ. വാർത്താവിതരണം എബ്രഹാം ലിങ്കൺ

No comments: