കാളപൂട്ടിൻ്റെ യഥാർത്ഥ സംഭവ കഥയ്ക്ക് ചുരുളഴിയുന്ന " കാളച്ചേകോൻ " സിനിമയുടെ ആദ്യ ഗാനം ഹിറ്റിലേക്ക് .
ജെല്ലിക്കെട്ടിനെ കിടപിടിക്കുന്ന കാളപൂട്ട് മത്സരം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഉദ്യോഗജനകമായ സംഭവവികാസങ്ങളും, ആക്ഷനും സസ്പെൻസും നിറഞ്ഞ കഥാസന്ദർഭങ്ങളും കാളച്ചേകോൻ എന്ന ചിത്രത്തിന് മാറ്റ് കൂട്ടുന്നു. വീറും വാശിയും നിറഞ്ഞ കാളപ്പോര് മത്സരവും ഒപ്പംതന്നെ നാടൻ സംഘട്ടന രംഗങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. പാലക്കാടിന്റെ ഹരിതാഭയാർന്ന പശ്ചാത്തലത്തിൽ കുളിർമയോടെ കൂടിയ പ്രണയകഥയും ചിത്രത്തിലുണ്ട്.
ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ ഡോക്ടർ ജ്ഞാനദാസ് ചിത്രം നിർമ്മിക്കുന്നു. രചനയും സംവിധാനവും കെ എസ് ഹരിഹരൻ നിർവഹിക്കുന്നു.കെ എസ് ഹരിഹരൻ എഴുതിയ വരികൾക്ക് ഡോക്ടർ ഗിരീഷ്ജ്ഞാനദാസ് സംഗീതം പകർന്നിരിക്കുന്നു. ഡി ഓ പി ടി എസ് ബാബു. എഡിറ്റിംഗ് ഷമീർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ ശാന്തിജ്ഞാനദാസ്.
ഡോക്ടർ ഗിരീഷ്ജ്ഞാനദാസ് നായകനായ ചിത്രത്തിൽ ആരാധ്യ സായ് നായികയാവുന്നു. കൂടാതെ മണികണ്ഠൻ ആചാരി, ദേവൻ, ഇന്ദ്രൻസ്, സുധീർ കരമന, ഭീമൻരഘു, നിർമൽപാലാഴി, കബീർ, പ്രദീപ്, ഗീതാ വിജയൻ എന്നിവരും അഭിനയിക്കുന്നു.
പാലക്കാട്,നെന്മാറ, പോത്തുണ്ടി,ആലത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരുന്നു ചിത്രീകരണം പൂർത്തിയായത്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ജയചന്ദ്രൻ,സിത്താര,ഗിരീഷ്ജ്ഞാനദാസ്, നടൻ ഭീമൻ രഘു എന്നിവരാണ്. പശ്ചാത്തല സംഗീതം ശരത്ചന്ദ്രൻ. കലാസംവിധാനം
ജീമോൻ. മേക്കപ്പ് ജയമോഹൻ. കൊറിയോഗ്രാഫി കൂൾ ജയന്ത്. ആക്ഷൻ റൺ രവി.ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനീഷ്നെന്മാറ. കോസ്റ്റ്യൂംഅബ്ബാസ്പാണാവള്ളി. പ്രൊഡക്ഷൻ കൺട്രോളർ പി സി മുഹമ്മദ്. സ്റ്റീൽസ് ശ്രീനി മഞ്ചേരി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജയരാജ് വെട്ടം.
പി ആർ ഒ : എ.എസ്.ദിനേശ് , എം.കെ. ഷെജിൻ ആലപ്പുഴ.
https://youtu.be/Q_g4RC5tvUM

No comments: