വർഷ വിശ്വനാഥ് as ജാനകി in പത്തൊൻപതാം നൂറ്റാണ്ട്.
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നായികയായിരുന്ന വാണി വിശ്വനാഥിൻെറ സഹോദരീപുത്രിയാണ് വർഷ വിശ്വനാഥ്..
കൗമാരപ്രായത്തിൽ തന്നെ അധ:സ്ഥിത വിഭാഗത്തിൽപ്പെട്ട സാധാരണക്കാരോട് അനുകമ്പയും സ്നേഹവും പ്രകടിപ്പിച്ചിരുന്ന ജാനകിയും സഹോദരി സാവിത്രി തമ്പുരാട്ടിയും ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തുന്ന നവോത്ഥാന പോരാട്ടങ്ങളെ മനസ്സു കൊണ്ട് പിന്തുണച്ചിരുന്നു..
മാറുമറച്ചു നടക്കാനുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുകയും.. "സംഘകാലം" പോലെ എല്ലാ
ജനവിഭാഗത്തെയും ഒരു പോലെ കാണുന്ന ഒരു കാലം വരുമെന്നും സ്വപ്നം കണ്ടു നടക്കുന്ന ജാനകിക്കുട്ടിയെ വർഷ ഭംഗിയയായി അവതരിപ്പിച്ചിട്ടുണ്ട്..
ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന "പത്തൊൻപതാം നൂറ്റാണ്ട്" 2022 ഏപ്രിലിലാണ് തീയറ്ററുകളിൽ എത്തുക.. സിജു വിൽസൺ നായകനായെത്തുന്ന ചിത്രത്തിൽ പ്രശസ്തരായ അൻപതിലേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്..
ഷാജികുമാറും, വിവേക് ഹർഷനും, എം ജയച്ചന്ദ്രനും, സന്തോഷ് നാരായണനും, അജയൻ ചാലിശ്ശേരിയും, സതിഷും, പട്ടണം റഷീദും, ധന്യ ബാലകൃഷ്ണനും, റഫീക് അഹമ്മദും പോലുള്ള പ്രഗത്ഭർ ഈ ചിത്രത്തിൽ എൻെറ കൂടെ സഹകരിക്കുന്നു...
വിനയൻ ടി.ജി.
( സംവിധായകൻ )

No comments: