ആനയുമമ്പാരിയും വെടിക്കെട്ടുമൊക്കെയുള്ള പുരമാണ് "അജഗജാന്തരം " . ആൻ്റണി വർഗ്ഗീസ് , ടിനു പാപ്പച്ചൻ മാജിക് വീണ്ടും ....
ഉൽസവ പശ്ചാത്തലത്തിലാണ് " അജഗജാന്തരം " സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്നത്. ഉൽസവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും,യുവാക്കളും എത്തുന്നതും തുടർന്ന് നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം .
ഗംഭീര ആക്ഷൻ സ്വീക്വൻസുകളാണ് സിനിമയുടെ ഹൈലൈറ്റ്. ഉൽസവ പ്രതീതി സമ്മാനിക്കുന്ന ഗാനമാണ് മത്തായി സുനിൽ ആലപിച്ചിരിക്കുന്നത്. ഉൽസവപറമ്പിലെ അടിപിടിയ്ക്ക് ഇടയിൽ ആനയെ ഉപയോഗിച്ചുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത് ഗംഭീരമായി .
സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ്.
ആൻ്റണി വർഗ്ഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണിത്. " സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ " എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " അജഗജാന്തരം " .
ജിൻ്റോ ജോർജ്ജിൻ്റെ ഛായാഗ്രഹണ മികവ് എടുത്ത് പറയാം. ജസ്റ്റിൻ വർഗ്ഗീസിൻ്റെ പശ്ചാത്തല സംഗീതം ത്രില്ലർ അനുഭവം സമ്മാനിക്കുന്നു. ക്ലൈമാക്സിൽ സുപ്രിംസുന്ദർ ഒരുക്കിയ ആക്ഷൻ രംഗം കിടുവാണ്. ടിനു പാപ്പച്ചൻ, ആൻ്റണി വർഗ്ഗീസ് കോബിനേഷൻ ഒന്നുകൂടെ ക്ലിക്കായി .. തിരക്കഥയുടെ കെട്ടെറുപ്പ് സിനിമയുടെ വിജയത്തിന് കാരണമായി.

No comments: