തമാശകളും പ്രണയവും ജീവിതവും എല്ലാം ചേർന്നുള്ള ഒരു ഫീൽഗുഡ് സിനിമയാണ് " കുഞ്ഞെൽദോ " .
2000- 2002 കാലയളവിലെ പ്ലസ്ടുവും തുടർന്ന് ഒരു ആർട്സ് & സയൻസ് കോളേജിൻ്റെപശ്ചാത്തലത്തിലുമാണ് സിനിമയുടെ കഥ പറയുന്നത്. സ്കൂൾ ജീവിതം കഴിഞ്ഞ് കോളേജിലേക്ക് കടക്കുന്ന കുഞ്ഞെൽദോയുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം .
കുഞ്ഞെൽദോ ആയി ആസിഫ് അലിയും ,ഗോപിക ഉദയൻ നിവേദതിയായും വേഷമിടുന്ന ഈ സിനിമയിൽ സിദ്ദീഖ്, രേഖ,കിച്ചു ടെല്ലസ്സ് സുധീഷ് , അശ്വതി ശ്രീകാന്ത്, ജാസ്നയ ജയദീഷ്, കൃതിക പ്രദീപ്, അർജുൻ ഗോപാൽ, അക്കു മേൽപറമ്പ ,ശ്രുതി രജനികാന്ത്, നിസ്താർ സേട്ട്,രാജേഷ് ശർമ്മ, കോട്ടയം പ്രദീപ് , മിഥുൻ എം.ദാസ്, അന്തരിച്ച അനിൽ മുരളി തുടങ്ങിയവരും അതിഥിതാരമായി വിനീത് ശ്രീനിവാസനും അഭിനയിക്കുന്നു.
ചിത്രത്തിൻ്റെ ക്രിയേറ്റിവ്
ഡയറ്കടർ വിനീത് ശ്രീനിവാസനാണ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും, ഷാൻ റഹ്മാൻ പശ്ചാത്തല സംഗീതവും സംഗീതവും, രഞ്ജൻ എബ്രഹാം എഡിറ്റിംഗും, നിമേഷ് എം താനൂർ കലാസംവിധാനവും, റോണക്സ് സേവ്യർ മേക്കപ്പും, ദിവ്യ സ്വരുപ് വസ്ത്രലങ്കാരവും നിർവ്വഹിക്കുന്നു. രാജേഷ് അടൂർ ചീഫ് അസോസിയേറ്റ് ഡയറ്കടറാണ്.അഹമ്മദ് കബീർ സഹസംവിധായകനാണ്.
തമാശകളും പ്രണയവും ജീവിതവും എല്ലാം ചേർന്നുള്ള ഈ സിനിമ പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല .ഒരു ഫീൽ ഗുഡ് സിനിമ എന്നു തന്നെ പറയാം. ക്രിസ്തുമസ് പശ്ചാത്തലവും സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

No comments: