എം.ജി സോമൻ അനുസ്മരണം നടത്തി .

എം.ജി. സോമൻ ഫൗണ്ടേഷൻന്റെയും ആസാദ്നഗർ റസി. അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ഇരുപത്തിനാലാമത് എം.ജി സോമൻ അനുസ്മരണ  വാർഷികം നടത്തി. 

തിരുവല്ല മുൻസിപ്പൽ ചേർപേഴ്സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു.  മ സംവിധായകനും  ഫൗണ്ടേഷൻ ചെയർമാനുമായ ബ്ലസി മുഖ്യപ്രഭാഷണം നടത്തി.  

മോഹൻ അയിരൂർ, ഡി. വിജയകുമാർ, സന്തോഷ് അഞ്ചേരിൽ, കൃഷണ പ്രസാദ്, ലെജു സക്കറിയ, ജോസ് പെരുംതുരുത്തി,  ഡോ. ആർ.  വിജയമോഹൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ വർക്കിംഗ്  ചെയർമാൻ ജോർജ്ജ് മാത്യു സ്വാഗതവും, സെക്രട്ടറി എസ്. കൈലാസ് കൃതജ്ഞതയും പറഞ്ഞു.  

എം.ജി. സോമൻ സ്മൃതിമണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

No comments:

Powered by Blogger.