വിശാൽ + ആര്യ ടീമിൻ്റെ പക്ക ആക്ഷൻ എൻ്റെർടൈയിനറാണ് " ENEMY " .


വിശാൽ ,ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന " ENEMY" ദീപാവലി റിലിസായി തീയേറ്ററുകളിൽ എത്തി. 

മൃണാളിനി രവി, മംമ്ത മോഹൻദാസ് , പ്രകാശ് രാജ് , തമ്പി രാമയ്യ ,കരുണാകരൻ. മാളവിക അഭിനാഷ് ,ജി. മാരിമുത്തു , ജോർജ്ജ് മാര്യൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ആർ. ഡി. രാജശേഖറും , എഡിറ്റിംഗ് റെയ്മണ്ട് ഡെറിക് ക്രാസ്റ്റയും, സംഗീതം എസ്. തമനും, ഗാനരചന അരിവ് ,വിവേക് എന്നിവരും  പശ്ചാത്തല സംഗീതം സജി സി.എസ്സും നിർവ്വഹിക്കുന്നു. 

സിംഗപ്പൂർ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചോഴൻ, രാജീവ് എന്നി സുഹൃത്തുകളുടെ കഥയാണിത്.  നന്മയുടെയും തിന്മയുടെയും മുഖം കൂടിയാണ്  ഈ സിനിമ. സുഹ്യത്തുകൾ  
വളർന്നു വലുതായപ്പോൾ മറ്റൊരു വഴി തിരഞ്ഞെടുത്ത് എതിരാളികളായി മാറുന്ന രണ്ട് സുഹൃത്തുകളുടെ  കഥയാണ് സിനിമ പറയുന്നത്. 

സംവിധായകൻ ആനന്ദ് ശങ്കർ ചിത്രത്തെ ശരിയായ സ്ഥലത്ത് വേഗത്തിലാക്കുകയും ഒരു തികഞ്ഞ ആക്ഷൻ ഡ്രാമയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഗാനരംഗങ്ങൾ മികച്ചതായി. സാമിൻ്റെ പശ്ചാത്തല സംഗീതം നന്നായിട്ടുണ്ട് .

തിയേറ്ററുകളിൽ തന്നെ പോയി ഈ സിനിമ കണ്ടാൽ  ഗംഭീരമായ ഒരു അനുഭവം  നേടാൻ പ്രേക്ഷകന് കഴിയും.  
പുതുമകൾ ഒന്നും ഇല്ല എന്നുള്ളതാണ് സത്യം . പ്രേക്ഷകരെ ചിത്രം  ബോറടിപ്പിക്കുന്നില്ല .ആര്യ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. 


Rating : 3 .5 / 5.
സലിം പി. ചാക്കോ . 






 

No comments:

Powered by Blogger.