പോസ്റ്റീവ് എനർജി നൽകുന്ന " മേരി ആവാസ് സുനോ ...." യിലെ " കാറ്റത്തൊരു മൺകൂട് .... ആദ്യ ഗാനം ഹിറ്റ് ചാർട്ടിലേക്ക്.


'https://m.facebook.com/story.php?story_fbid=10225002698967348&id=1613241216&sfnsn=wiwspwa


പ്രിയമുള്ളവരെ,

മേരി ആവാസ് സുനോയിലെ ആദ്യ ഗാനം ഇതാ. വളരെ പോസിറ്റിവ് എനർജി തരുന്ന ഈ പാട്ടിന് സംഗീതം നൽകിയിരിക്കുന്നത് നമുക്കേവർക്കും പ്രിയങ്കരനായ ശ്രീ.എം.ജയചന്ദ്രൻ ചേട്ടനാണ്.
ഹരിനാരായണൻ്റേതാണ് വരികൾ.ജിതിൻ രാജാണ് പാടിയിരിക്കുന്നത്.
ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

ജി. പ്രജേഷ്സെൻ .


ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒരു റേഡിയോ ജോക്കിയുടെ കഥയുമായി ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'മേരി ആവാസ് സുനോ'. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 

പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ശിവദയാണ് മറ്റൊരു നായിക.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തിന് പുറമേ മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിംഗ്. നൗഷാദ് ഷരീഫ് ക്യാമറയും ബിജിത് ബാല എഡിറ്റിംഗും എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും. ബി.കെ ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടേതാണ് ഗാനങ്ങള്‍. 

സൗണ്ട് ഡിസൈൻ - അരുൺ വർമ്മ ,പ്രോജക്ട് ഡിസൈൻ- ബാദുഷ എൻ.എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോൺ, പ്രൊഡക്‌ഷൻ കൺട്രോളർ- ജിത്ത്  പിരപ്പനംകോട്, ആർട്ട് - ത്യാഗു തവന്നൂർ, മേക്കപ്പ് - പ്രദീപ് രംഗൻ, കിരൺ രാജ്, കോസ്റ്റ്യൂം- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റിൽസ് - ലിബിസൺ ഗോപി, ഡിസൈൻ - താമിർ ഓക്കെ, പിആർഓ- പി.ശിവപ്രസാദ് , പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, അസോ. ഡയറക്ടേഴ്‌സ് - വിഷ്ണു രവികുമാര്‍, ഷിജു സുലേഖ ബഷീര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സലിം പി .ചാക്കോ.
 
 
 

No comments:

Powered by Blogger.