ടോവിനോ തോമസിൻ്റെ " വാശി " നവംബർ പതിനേഴിന് തുടങ്ങും .കീർത്തി സുരേഷ് മലയാളത്തിലേക്ക് .സംവിധാനം : നടൻ വിഷ്ണു ജി. രാഘവ്.


'വാശി'
നവംബർ പതിനേഴിന് ആരംഭിക്കും. 
.................... .........................
ടോവിനോ തോമസ്  നായകൻ.
കീർത്തി സുരേഷ് - മലയാളത്തിലേക്ക് . 
..................................................
മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ജി.രാഘവ് സംവിധാന  രംഗത്തേക്കെത്തുന്ന 'വാശി' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പതിനേഴിന് തിരുവനന്തപുരത്ത് തുടങ്ങും. 

ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തിൽ പ്രശസ്ത ദക്ഷിണേന്ത്യൻ നായിക കീർത്തി സുരേഷാണ് നായിക.
വലിയൊരു ഇടവേളയ്ക്കു ശേഷമാണ് കീർത്തി സുരേഷ് മലയാളത്തിലെത്തുന്നത്.

രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നന്ദു, ബൈജു സന്തോഷ്, അനുമോഹൻ, ഡോ.റോണി,
കോട്ടയം രമേഷ്, മുകുന്ദൻ, കൃഷ്ണൻ സോപാനം, അങ്കിത്ത്, ശ്രീലക്ഷ്മി, മായാ വിശ്വനാഥ്, മായാമേനോൻ എന്നിവരും പ്രധാന അഭിനേതാക്കളാണ്.

സംവിധായകൻ്റേതു തന്നെയാണ് തിരക്കഥയും i
കഥ - ജാനിസ്ചാക്കോ സൈമൺ i
വിനായക് ശശികുമാറിൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു

റോബി വർഗീസ് രാജാണ് ഛായാഗ്രാഹകൻ'
എഡിറ്റിംഗ് - മഹേഷ് നാരായണൻകലാസംവിധാനം
മഹേഷ് ശ്രീധർ -കോസ്റ്റ്യും. ഡിസൈൻ -ദിവ്യാ ജോർജ്.മേക്കപ്പ്.പി.വി.ശങ്കർ
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - പ്രതാപൻ കല്ലിയൂർ.
ലൈൻ പ്രൊഡ്യൂസർ .കെ .രാധാകൃഷ്ണൻ.
എക്സിക്കുട്ടിവ് പ്രൊഡ്യൂസർ - നിഥിൻ മോഹൻ
കോ- പ്രൊഡ്യൂസേർസ്‌ - മേനക സുരേഷ്.-രേവതി സുരേഷ്.
ഉർവ്വശി തീയേറ്റേഴ്സ് - രമ്യാ മൂവീസ്. റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

പി. ആർ. ഓ :
വാഴൂർ  ജോസ്.
 

No comments:

Powered by Blogger.