ദുൽഖർ സൽമാൻ ചിത്രം " കുറുപ്പ് " 50 കോടി ക്ലബ്ബിൽ .
മലയാളം ,തമിഴ് ,തെലുങ്ക്, കന്നഡ ,ഹിന്ദി ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തിതിരിക്കുന്നത്.
ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ റോളിൽ അതിഥി താരമായി ടോവിനോ തോമസ് വേഷമിടുന്നു. കുറുപ്പിനെ അന്വേഷിക്കുന്ന ഡി.വൈ. എസ്.പി കൃഷണദാസായി ഇന്ദ്രജിത്ത് സുകുമാരനും, ശോഭിത ധുലിപാൽ ശാരദ കുറുപ്പായും ,ഷൈൻ ടോം ചാക്കോ ഭാസിപിള്ളയായും ,മായ മോനോൻ ഗോമതിയായും, വിജയകുമാർ പ്രഭാകരൻ പൊന്നപ്പനായും, ഭരത് ശ്രീനിവാസൻ ഇസഹാക്കായും ,ശിവജിത്ത് പത്മനാഭൻ ഷാഹുവായും ,സണ്ണി വെയ്ൻ പിറ്ററായും, ഹരീഷ് കണാരൻ പോലീസ് കോൺസ്റ്റബളായും വേഷമിടുന്നു.
വിജയരാഘവൻ ,സുരഭിലക്ഷമി ,വാലിഡ് റിയാച്ചി ,സൈജു കുറുപ്പ് ,ആനന്ദ് ഭാസി ,എം .ആർ . ഗോപകുമാർ ,പി. ബാലചന്ദ്രൻ, ബിബിൻ പെരുംബിളിക്കുന്നേൽ ,കൃഷ് എസ് കുമാർ ,സാദിഖ് മുഹമ്മദ് ,സുധീഷ് സുധാകരനും ഈ സിനിമയിൽ അഭിനയിക്കുന്നു.
ജിതിൻ കെ. ജോസ് കഥയും, ഡാനിയേൽ സായൂജ് ,കെ.എസ് അരവിന്ദ് എന്നിവർ തിരക്കഥയും, വിവേക് ഹർഷൻ എഡിറ്റിംഗും, നിമിഷ് രവി ഛായാഗ്രഹണവും, സുഷിൻ ശ്യാം സംഗീതവും, വിഘ്നേഷ് കൃഷ്ണൻ ,രജീഷ് എന്നിവർ ശബ്ദലേഖനവും, പ്രവീൺ ശർമ്മ കോസ്റ്റ്യൂമും നിർവ്വഹിക്കുന്നു. വിനി വിശ്വലാൽ ക്രിയേറ്റീവ് ഡയറക്ടറുമാണ്.
സലിം പി. ചാക്കോ .

No comments: