അമ്മച്ചിക്കൂട്ടിലെ പ്രണയകാലം നവംബർ 19 ന് തീയേറ്ററുകളിൽ എത്തും .

മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയേയും മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന് " അമ്മച്ചിക്കൂട്ടിലെ പ്രണയകാലം" നവംബർ 19-ന് തിയ്യേറ്ററിലെത്തുന്നു.

നവ ദമ്പതികളായ സത്താറും സമീനയും നായികാ നായകന്മാരാവുന്ന ഈ ചിത്രത്തിൽ ബെെജു എഴുപുന്ന,പാഷാണം ഷാജി,ഇല്യാസ് ബാവ,സഹില്‍,സജി നെപ്പോളിയന്‍,അരുൺ ജോസി,ഷമീർ,  റീജ, രാജശ്രീ ആക്ഷൻ ഹീറോ ബിജു ഫെയിം മേരി ചേച്ചി,ബേബി ചേച്ചി തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
കൊച്ചു മക്കളുടെ പ്രണയത്തിനു കൂട്ട് നിൽക്കുന്ന മുത്തശ്ശിമാരുടെ കൂട്ടായ്മയും അവർ അനുഭവിക്കുന്ന പ്രയാസങ്ങളുമാണ് ഈ
കുടുംബച്ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
   കൊച്ചിന്‍ മെഹന്തി ഫിലിംസിന്റെ ബാനറിര്‍  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം 
ശ്യാം നിര്‍വ്വഹിക്കുന്നു.
റഷീദ് ,സൈൻ ഉനെെസ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗ്ഗീസ് , ഷഹർഷാ ഷാനു എന്നിവര്‍ സംഗീതം പകരുന്നു.
നജീം അര്‍ഷാദ്,
പ്രദീപ് പള്ളുരുത്തി,
സിയ ഉൽ ഹക്,
ഷഹർഷാ ഷാനു എന്നിവരാണ് ഗായകര്‍
    പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷെെജു ജോസഫ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പി വിജയന്‍,സോഫിയ,
കല-ശ്രീകുമാർ
പൂച്ചാക്കല്‍,മേക്കപ്പ്-സുധാകരന്‍ പെരുമ്പാവൂര്‍,
വസ്ത്രാലങ്കാരം-വേലായുധൻ കീഴില്ലം,സ്റ്റില്‍സ്- മാഗ്ന സാബു,
എഡിറ്റര്‍-സ്റ്റീഫൻ,റനീഷ്,
അസ്സോസിയേറ്റ് ഡയറക്ടര്‍-ഷാഫി,അബി,അസിസ്റ്റന്റ് ഡയറക്ടര്‍-
ആഷിഷ്,ഷിബിൻ,
പ്രൊഡക്ഷന്‍  എക്സിക്യൂട്ടീവ്-ബിജോയ് ജോര്‍ജ്ജ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

No comments:

Powered by Blogger.