മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വരുന്ന വെബ്സീരീസ് ആയ കുടുക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കള്ള നമ്പൂതിരി റീൽസ് ഓൺ-സ്ക്രീൻ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.
ഇതിനോടകംതന്നെ മികച്ച സ്വീകാര്യതയാണ് ഏറ്റവും പുതിയ എപ്പിസോഡിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
അമ്മാമ്മയുടെ കൊച്ചുമോൻ എന്നറിയപ്പെടുന്ന ജിൻസൻ സംവിധാനം ചെയ്ത് മലയാളത്തിൽ നിർമ്മിക്കുന്ന കുടുക്ക് വെബ്‌സീരീസ്ന്റെ തമിഴ്, തെലുങ്ക് ഭാഷകളിലേക്കുൾപ്പടെ മൊഴിമാറ്റം ചെയ്ത എപ്പിസോഡുകൾ ഡിസംബറിൽ റിലീസിന് ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മഞ്ജുഷ മാർട്ടിൻ,ബിനു അടിമാലി ,നസീർ സംക്രാന്തി, ഡയാന ഹമീദ്,രാജു തോട്ടം,കല,ആതിര മാധവ് തുടങ്ങിയവരും അമ്മാമ്മ കൊച്ചുമോൻ ജോമോൻ തുടങ്ങിയവരും പ്രശസ്ത വെബ്‌സീരീസ് ആയ ഒതളങ്ങ തുരുത്തിലെ ഉത്തമൻ എന്നു വിളിക്കുന്ന ജഗദീഷും പാച്ചു എന്നു വിളിക്കുന്ന മൃദുലും വെബ് സീരീസിൽ ഭാഗമാകുന്നുണ്ട്.
റീൽസ് ഓണ് സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിതിൻ തോട്ടത്തിൽ ആണ് നിർമാണം. ഓണത്തോട് കൂടി എപ്പിസോഡുകൾ പുറത്തുവരാൻ തുടങ്ങിയ വെബ് സീരീസിന് ഓരോ എപ്പിസോഡുകൾക്ക് ഓരോ പേരാണ് നൽകി വരുന്നത് .
തിരക്കഥ അഭയ് കെ എസ്, ഛായാഗ്രഹണം കിരൺ നുപിറ്റൽ എഡിറ്റിങ് അതുൽ രാജ്, സംഗീതം അനു ബി ഐവർ. അസ്സോസിയേറ്റ് ഡയറക്ടർ ആർ.ജെ സൂരജ്.
ഒരേ വീട്ടിൽ രണ്ടു നിലകളിയായി താമസിക്കുന്ന അറേജ്ഡ് മാരേജ്, ലവ് മാരേജ് ദമ്പതികളും അവർ തമ്മിലുള്ള നർമ്മ രംഗങ്ങളുമാണ് ഇതിവൃത്തം.
KUDUKK |EP_04 | KALLA NAMBOOTHIRI |
Subscribe to:
Post Comments
(
Atom
)

No comments: