സാൽമണിലെ മനോഹരമായ ഗാനം " രാവിൽ വിരിയും ....." റിലീസായി.
https://youtu.be/FL-7OWbsqzU
സിതാര കൃഷ്ണകുമാറും സൂരജ് സന്തോഷും ആലപിക്കുന്ന ഗാനമാണിത്. തമിഴിന് പുറമേ സാല്‍മണിലെ പുറത്തുവരുന്ന ആദ്യ മലയാള ഗാനമെന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. നേരത്തെ രണ്ട് ലിറിക്കല്‍ വീഡിയോകളും തമിഴ് ഗാനങ്ങളാണ് പുറത്തിറങ്ങിയത്. പ്രണയ ദിനത്തിലും വിജയ് യേശുദാസിന്റെ ജന്മദിനത്തിലുമായിരുന്നു ആദ്യ രണ്ട് ഗാനങ്ങളുടേയും ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയത്.
ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥരാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍ മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്ന അപൂര്‍വ്വ സവിശേഷതകളുള്ള സാല്‍മണ്‍ മത്സ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നല്കിയിരിക്കുന്നത്. ഇതേ രീതിയില്‍ പ്രതികൂല സാഹചര്യം തരണം ചെയ്യുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലുമുള്ള സംഭവ ഗതികളുമാണ് ചിത്രത്തിന്റെ പ്രമേയം.
തമിഴ്, മലയാളം ഭാഷകള്‍ക്ക് പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി എന്നി ഭാഷകളിലും സാല്‍മണ്‍ റിലീസ് ചെയ്യും.

No comments: