" THE PRlEST " സത്യങ്ങളുടെ ചുരുൾ ഇന്നഴിയുന്നു.....



നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം  " THE PRIEST " നാളെ തീയേറ്ററുകളിൽ എത്തും. 

മമ്മുട്ടി ,മഞ്ജു വാര്യർ , നിഖില വിമൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.  .  മഞ്ജുവാര്യർ അദ്യമായാണ് മമ്മൂട്ടിയെക്കൊപ്പം അഭിനയിക്കുന്നത് .അമേയ മാത്യു , സാനിയ ഇയപ്പൻ , ശ്രീനാഥ് ഭാസി ,മധുപാൽ ,ജഗദീഷ് ,വെങ്കിടേഷ് ,കൈദി ഫെയിം ബേബി മോണിക്ക തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ അഖിൽ ജോർജാണ് . ജിസ്ജോയിയോടൊപ്പം സഹ സംവിധായകനായി ജോഫിൻ ടി. ചാക്കോ പ്രവർത്തിച്ചിരുന്നു. കഥ ജോഫിൻ ടി. ചാക്കോയും ,തിരക്കഥ ശ്യാം മോനോനും ,ദീപു പ്രദീപും ,സംഗീതം രാഹുൽരാജും നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈനർ: ബാദുഷ എൻ. എം. , പി.ആർ. ഓ : മഞ്ജു ഗോപിനാഥ് .

ഈ ചിത്രം ആന്റോ ജോസഫും , ബി. ഉണ്ണികൃഷ്ണനും ,വി.എം ബാബുവും ചേർന്നാണ് നിർമ്മിക്കുന്നത് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.