" കുരുത്തോല പെരുന്നാൾ " തുടങ്ങി. ഡി.കെ. ദിലീപ് സംവിധാനരംഗത്തേക്ക്.
സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവരുടേയും അണിയറ പ്രവർത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ പ്രശസ്ത നടൻ ശ്രീനിവാസൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിന് തുടക്കമിട്ടത്.
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ജാസി ഗിഫ്റ്റ്, സജീഷ് മഞ്ചേരി (ആറാട്ട് സിനിമയുടെ നിർമ്മാതാവ്, ) നിർമ്മാതാവ് സിജി വാസു മാന്നാനം,ഹരിനാരായണൻ ദിനേശ് പണിക്കർ ,ഛായാഗ്രാഹകൻ സജിത് വിസ്ത, എന്നിവർ ചേർന്ന് ഈ ചടങ്ങിൽ പങ്കെടുത്തു.ശ്രീനിവാസൻ ,നെൽസൺ, ജാസി ഗിഫ്റ്റ് ,ബിബിൻ ജോർജ്, ബിനു അടിമാലി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.
മിലാ ഗ്രോസ് എൻ്റർടൈൻമെൻ്റ് ആൻഡ് മടപ്പുര മൂവി സിൻ്റ ബാനറിൽ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഗിനിവാസനും ഹരിഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും ഏതാനും പ്രശസ്ത താരങ്ങളും അണിനിരക്കുന്നു.
ഹരി നാരായണൻ ഗാനരചനയും, ജാസി ഗിഫ്റ്റ് സംഗീതവും
സജിത് ഛായാഗ്രഹണവും , കലാ
സംവിധാനം കോയയും ,
മേക്കപ്പ് റഷീദ് കോഴിക്കോടും ,
കോസ്റ്റും ബുസ്സിയും , പ്രൊഡക്ഷൻ കൺട്രോളർ
സുനിൽ ജോസും നിർവ്വഹിക്കുന്നു.
ഏപ്രിൽ അവസാന വാരത്തിൽ കോഴിക്കോട്ടെ പെരുവണ്ണാമുഴിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും.

No comments: