ജനങ്ങളെ ഭരിക്കാൻ അല്ല ജനാധിപത്യ സർക്കാർ - ജനങ്ങൾക്ക് വേണ്ടി ഭരിക്കാൻ ആണ് .....



മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന "വൺ" ഉടൻ തീയേറ്ററുകളിൽ എത്തും. 

കേരള രാഷ്രീയത്തിൽ ഇതുവരെ കാണാത്ത മുഖ്യമന്ത്രിയായ കടയ്ക്കൽ ചന്ദ്രന്റെ കഥ പറയുന്ന ചിത്രം സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. 

ചിറകൊടിഞ്ഞ കിനാവുകൾ ആയിരുന്നു സന്തോഷ് വിശ്വനാഥിന്റെ മുൻ ചിത്രം.വണ്ണിന്റെ തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. ഒരു മുഴുനീള രാഷ്ട്രീയ സിനിമ മാത്രമല്ല ഒരു കുടുംബ ചിത്രം കൂടിയായിരിക്കും " വൺ " .  

ജോജു ജോർജ്, മുരളി  ഗോപി ,മാത്യു തോമസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം),ശങ്കർ രാമകൃഷ്ണൻ, സാദീഖ് ,ഗായത്രി അരുൺ ,ആര്യൻ കൃഷ്ണൻ മേനോൻ  ,ശ്രീജാദാസ് ,ബാലാജി , വി.കെ. ബൈജു , കൃഷ്ണകുമാർ ,അർച്ചന മനോജ് ,മുകുന്ദൻ മോനോൻ ,
ജയകൃഷ്ണൻ , രശ്മി ബോബൻ , നിശാന്ത് സാഗർ ,ബിനു പപ്പു ,അലൻസിയർ ലേ ലോപ്പസ്, സുധീർ കരമന  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.  

ഗാനഗന്ധർവ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ്‌ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യുസർ ശ്രീലക്ഷ്മി ആർ ആണ് . കോ-പ്രൊഡ്യൂസർ ഭൂപൻ താച്ചോ, ശങ്കർ രാജ് ആർ.
വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ്‌ പടിയൂർ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ് ,മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ , എഡിറ്റർ നിഷാദ്, ആർട്ട് ദിലീപ് നാഥ്, കോസ്റ്റും അക്ഷയ പ്രേംനാഥ്, ചിഫ് അസ്സോസിയേറ്റ് സാജൻ ആർ സാരദ,സൗണ്ട് രംഗനാഥ് രവി .
പി ആർ ഒ : 
മഞ്ജു ഗോപിനാഥ്.
 
 
 
 

No comments:

Powered by Blogger.