" വർത്തമാനം " സത്യമാണ് .സത്യത്തെ തിരിച്ചറിയാൻ വൈകും ...
രാജ്യത്തെ നിലവിലുള്ള " വർത്തമാനം " മുൻകൂട്ടി കണ്ട് അര്യാടൻ ഷൗക്കത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നാസറും ,അര്യാടൻ ഷൗക്കത്തും ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു.
കേന്ദ്രകഥാപാത്രമായ ഫൈസ സൂഫിയ എന്ന ഗവേഷണ വിദ്യാർത്ഥിയായി പാർവ്വതി തിരുവോത്ത് അഭിനയിക്കുന്നു. സമൂഹത്തെ ഒന്നായി ബാധിക്കുന്ന, പ്രതികരിക്കേണ്ട വിഷയങ്ങളിൽ കർശന നിലപാടുകൾ സ്വീകരിച്ച പോരാളിയായി പാർവ്വതി വേഷമിടുന്നു.യുവതലമുറയുടെ ലക്ഷ്യബോധമുള്ള വിദ്യാർത്ഥികളുടെ കഥയാണിത്.
സിദ്ദീഖ്, ഡെയ്ൻ ഡേവിസ് ,കരുണാസിംഗ് ,ഹിമാൻഷു ഡൽഹി , രുദ്രാ ആന്ധാപ്രദേശ് ,സി, നിർമ്മൽ പാലാഴി , സുധീഷ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
റഫീഖ് നാരായണൻ , വിശാൽ ജോൺസൺ എന്നിവർ ഗാനരചനയും, ഇഷാം അബ്ദുൾ വഹാബ് ,രമേശ് നാരായണൻ എന്നിവർ സംഗീതവും , അഴകപ്പൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
പാർവ്വതിയുടെ സിനിമ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ഫൈസ സൂഫിയ .റോഷന്റെ അമലും ,ഡെയ്ൻ ഡേവിസിന്റെ ഹൈബിയും ശ്രദ്ധേയമാണ് .ഡോ. സതീഷ് പൊതുവാളായി സിദ്ദീഖ് തിളങ്ങി. ഗായിക മഞ്ജരി ഈ സിനിമയിൽ പാടി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് .
ഇതൊരു രാഷ്ടീയ ചിത്രമായി കാണാമെങ്കിലും നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളും സിനിമയുടെ പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൗരി ലങ്കേഷ് വധവും ,പട്ടികജാതി വിദ്യാർത്ഥിയുടെ സ്റ്റൈപൻഡ് തടയലും ,തുൽസിയുടെ സഹോദരന്റെ കൊലപാതകവും എല്ലാം സമീപകാല സംഭവങ്ങളെ ഓർമ്മപ്പെടുത്തുന്നു. സൗത്ത് ഇന്ത്യൻ വിദ്യാർത്ഥികൾ ക്യാമ്പസുകളിൽ പ്രശ്നം സ്വഷ്ടിക്കുന്നവരാണ് എന്ന പറയിച്ചലും ഉണ്ട്. അതിന് കാരണം എല്ലാ വിഷയങ്ങളും തിരിച്ചറിയുന്നവരാണ് സൗത്ത് ഇന്ത്യൻ വിദ്യാർത്ഥികളെന്ന മറുപടിയുമുണ്ട് .
ജാതി വേർതിരിവ് അവസാനിപ്പിക്കണമെന്ന മികച്ച സന്ദേശവും സിനിമ നൽകുന്നു.
Rating : 3.5 / 5.
സലിം പി.ചാക്കോ.

No comments: