സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ വൈസ് പ്രസിഡൻ്റ് ടി.കെ ഇബ്രാഹിംകുട്ടി (79 ) നിര്യാതനായി . സംസ്കാരം ഫെബ്രുവരി രണ്ടിന് രാവിലെ 11ന് കോട്ടയം - താഴത്തങ്ങാടി ജുമാ മസ്ജിദിൽ.


 

സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ വൈസ് പ്രസിഡൻ്റ്  ടി.കെ ഇബ്രാഹിംകുട്ടി  (79 ) നിര്യാതനായി . സംസ്കാരം ഫെബ്രുവരി രണ്ടിന് രാവിലെ 11ന് കോട്ടയം - താഴത്തങ്ങാടി ജുമാ മസ്ജിദിൽ. 


സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ  വൈസ് പ്രസിഡൻ്റ് ടി.കെ ഇബ്രാഹിംകുട്ടി (79)  നിര്യാതനായി . എം .ജി സർവകലാശാല സ്പോർട്സ് മുൻ ഡയറ്ക്ടറും, പ്രശസ്ത ഫുട്ബോൾ താരവും കോച്ചുമായിരുന്നു അദ്ദേഹം .


തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും.കബറടക്കം നാളെ 11 ന് താഴത്തങ്ങാടി ജുമാമസ്ജിദിൽ. രോഗ ബാധിതനായിരുന്ന ഇബ്രാഹിംകുട്ടിയുടെ അന്ത്യം പുത്രൻ ടി.കെ സലിമാണ് അറിയിച്ചത്. 


എം.ജി.സർവകലാശാലാ കായിക വകുപ്പ് മുൻ മേധാവി ആയിരുന്നു .1969- 70എൽ കേരള സർവകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി അതിനു മുമ്പ് ബാംഗ്ലൂർ സർവകലാശാലയ്ക്ക് കളിച്ചു.70-71 ൽ കേരളയിലെ മികച്ച കളിക്കാരനായി.69 ൽ ഫാക്ടിനും 71-75 ൽ കെ.എസ്.ഇ.ബി ക്കും കളിച്ചു.76 ൽ കെ.എസ്.ഇ.ബിയുടെ കോച്ചായി.79 മുതൽ 85 വരെ കേരള സർവകലാശാലാ പരിശീലകൻ. പിന്നീട് എം.ജി.യിൽ.


കായികരംഗത്ത് അദ്ദേഹം നൽകിയ അമൂല്യമായ സംഭാവനകൾ എക്കാലവും കായികലോകം മറക്കില്ല . താരമായും ഭരണാധികാരിയായും പരീശിലകനായും അദ്ദേഹം തെളിയിച്ച അർപ്പണബോധം എടുത്ത് പറയാം .


അഞ്ജു ബോബി ജോർജ്ജ് ( സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ) , ഡോ. ബിനു ജോർജ്ജ് വർഗ്ഗീസ് ( സെക്രട്ടറി ) , ടോം ജോസഫ് ( വോളിബോൾ ), ടി.സി. മാത്യൂ ( ക്രിക്കറ്റ് ), പി.ആർ.ശ്രീജേഷ് ( ഹോക്കി ), എസ്. നജീമുദീൻ , സലിം പി. ചാക്കോ  (അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങൾ ) എന്നിവർ അദ്ദേഹത്തോടൊപ്പം ഭാരവാഹി കളായിരുന്നു. 



അഞ്ജു ബോബി ജോർജ്ജിൻ്റെ 

അനുശോചനം :


കായികകേരളത്തിന് നികത്താൻ കഴിയാത്ത നഷ്ടമാണ് . അദ്ദേഹത്തിൻ്റെ അർപ്പണ ബോധം എടുത്ത് പറയാം . കായിക സമൂഹത്തിന്  ദിശാബോധം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.  അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ  കുടുംബാംഗങ്ങളുടെയും കായികലോകത്തിൻ്റെയും ദുഃഖത്തിൽ പങ്കാളിയാകുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

No comments:

Powered by Blogger.