രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി



രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി


തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലക്കും ഇരട്ട കുട്ടികൾ. ഒരാൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന  യുടെ പ്രസവം നടന്നത്. ഹൃദയസ്പർശിയായ ഈ വാർത്ത, ചിരഞ്ജീവി കുടുംബത്തി ലുടനീളം വലിയ ആഘോഷങ്ങൾക്ക് കാരണമായി. ഇതോടെ അഭൂതപൂർവമായ സന്തോഷത്താൽ നിറഞ്ഞിരിക്കുകയാണ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 'മെഗാ' കുടുംബം. 


മെഗാ സാമ്രാജ്യത്തിന്റെ പിതാവായ മെഗാസ്റ്റാർ ചിരഞ്ജീവി തന്റെ സന്തോഷവും ആവേശവും സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചു. നവജാതശിശുക്കളുടെ വരവ് അദ്ദേഹം വ്യക്തിപരമായി സ്ഥിരീകരിച്ചു. ആൺകുട്ടിയും പെൺകുട്ടിയും പൂർണ്ണമായും ആരോഗ്യവാന്മാരാണെന്ന് ആരാധകർക്ക് ഉറപ്പ് നൽകിയ അദ്ദേഹം, മരുമകൾ ഉപാസന സുഖം പ്രാപിക്കുന്നുണ്ടെന്നും കുറിച്ചു. അദ്ദേഹത്തിന്റെ ഊഷ്മളവും നന്ദി നിറഞ്ഞതുമായ സന്ദേശം ദശലക്ഷക്കണ ക്കിന് ആരാധകർക്കടയിലും സന്തോഷം നിറക്കുകയാണ്.


രാം ചരൺ- ഉപാസന എന്നിവർക്ക് ഇരട്ടക്കുട്ടികൾ-ഒരു ആൺകുഞ്ഞും പെൺകുഞ്ഞും-ലഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്നും, അഗാധമായ സന്തോഷത്തോടും നന്ദി നിറഞ്ഞ ഹൃദയത്തോടും കൂടിയാണ് ഈ വാർത്ത പങ്കു വെക്കുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 2023 ജൂൺ 20 ന് ആണ് രാം ചരൺ- ഉപാസന ദമ്പതികളുടെ ആദ്യ കുട്ടിയായ മകൾ ക്ലിൻ കാര കൊനിഡെല ജനിച്ചത്. ഇപ്പോൾ, ഈ ഇരട്ടക്കുട്ടികളുടെ വരവോടെ, കൊനിഡെല, കാമിനേനി കുടുംബങ്ങളിലെ സന്തോഷം ഇരട്ടിയായി. ഈ കുടുംബത്തിന്റെ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും വിലമതിക്കാൻ കൂടുതൽ മനോഹരമായ നിമിഷങ്ങൾ ആണ് ഇതിലൂടെ അവർ വാഗ്ദാനം ചെയ്യുന്നത്.

No comments:

Powered by Blogger.