ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും നിർമ്മാതാവുമായ ശ്രീനിവാസന്‍ (69) അന്തരിച്ചു.
ആദരാഞ്ജലികൾ .
കേരളത്തിന്റെ ജീവിത ,രാഷ്ട്രീയ കാലാവസ്ഥകളെ ആത്മവിമർശന ത്തിന്റെ നർമ്മ ഭാവത്തോടെ സിനിമയിൽ പകർത്തിയ അപൂർവ്വ പ്രതിഭാശാലിയായ , ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും നിർമ്മാതാവുമായ ശ്രീനിവാസന്‍ (69) അന്തരിച്ചു.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .
സാധാരണ മലയാളികൾ നിത്യജീവിതത്തിൽ വ്യത്യസ്ത സന്ദർഭങ്ങളിൽ പഴഞ്ചൊല്ല് പോലെ പറയുന്ന ധാരാളം പ്രയോഗങ്ങളും ശൈലികളും പൊട്ടിച്ചിരികളോടെ സമ്മാനിച്ച ശ്രീനിവാസൻ സിനിമകൾ മലയാളിയുടെ കലാ സാംസ്കാരിക സമ്പത്തിന്റെ പ്രധാന ഈടുവെയ്പ്പുകളിലൊന്നായി കണക്കാക്കപ്പെടുന്നു .
കണ്ണൂരിലെ തലശ്ശേരിക്കടുത്തുള്ള പാട്യം ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത് . അമ്മ വീട്ടമ്മയും അച്ഛൻ സ്കൂൾ അദ്ധ്യാപകനും ആയിരുന്നു . ഒരു സഹോദരിയും രണ്ട് സഹോദരങ്ങളും ഉണ്ട്.
ശ്രീനിവാസൻ കതിരൂരിലെ കുത്തുപറമ്പ് മിഡിൽ സ്കൂളിലും സർക്കാർ ഹൈസ്കൂളിലുമായിരുന്നു വിദ്യാഭ്യാസം . മട്ടന്നൂരിലെ പിആർഎൻഎസ്എസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് ബിരുദം നേടി. ചെന്നൈ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തമിഴ്നാട്ടിൽ പഠിച്ചു.
1976 ൽ പുറത്തിറങ്ങിയ "മണി മുഴക്കം " സിനിമയിലൂടെയാണ് അരങ്ങേറ്റം . പി.എ. ബക്കർ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത് . 1979 ൽ പുറത്തിറങ്ങിയ സംഘഗാനം സിനിമയിൽ നായക വേഷം അഭിനയിച്ചു.
1989 ൽ പുറത്തിറങ്ങിയ "ചിന്താവിഷ്ടയായ ശ്യാമള " യ്ക്ക് സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ചചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു.
മികച്ച ചിത്രം : വടക്കു നോക്കിയന്ത്രം ( 1989 ) , മികച്ച കഥ : സന്ദേശം ( 1991 ) , മികച്ച തിരക്കഥ : മഴയെത്തും മുൻപേ ( 1995 ) , മികച്ച ജനപ്രിയ ചിത്രം : ചിന്താ വിഷ്ടയായ ശ്യാമള (1998 ) , പ്രത്യേക പരമാർശം : തകര ചെണ്ട ( 2006 ) , മികച്ച ജനപ്രിയചിത്രം : കഥ പറയുമ്പോൾ ( 2007 ) കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലഭിച്ചു.
ഭാര്യ : വിമല
മക്കൾ : വിനീത് ശ്രീനിവാസൻ ,
ധ്യാൻ ശ്രീനിവാസൻ .
ഉച്ചക്ക് ഒരു മണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം . ഡിസംബർ 21 ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ സംസ്കാരം .

No comments: