" മേനേ പ്യാർ കിയാ " തുടരും .
Movie :
Maine Pyar Kiya.
Director:
Faizal Faziludeen
Genre :
Action Romantic Comedy Film.
Platform :
Theatre .
Language :
Malayalam
Time :
147 Minutes 32 Seconds.
Rating :
3.25 / 5
✍️
Saleem P. Chacko.
CpK DesK.
ഹൃദു ഹാരൂൺ , പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രചനയും സംവിധാനവും ഫൈസൽ ഫസിലുദീൻ നിർവ്വഹിക്കുന്ന ചിത്രമാണ് " മേനേ പ്യാർ കിയാ " .
ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി , മിധുട്ടി , അർജുൻ സുന്ദരേശൻ , സംവിധായകൻ ജിയോ ബേബി , ശ്രീകാന്ത് വെട്ടിയാർ , തൃക്കണ്ണൻ , ബിബിൻ പെരുമ്പിള്ളി , റെഡിൻ കിംഗ് സിലി , മൈം ഗോപി , ബോക്സർ ധീന , ജഗദീഷ് ജനാർദ്ദനൻ , ജീവിൻ റെക്സ ,രാജകുമാരൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
സ്പൈർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഡോൺ പി. ഛായാഗ്രഹണവും , കണ്ണൻ മോഹൻ എഡിറ്റിംഗും , ഇലക്ട്രോണിക്ക് കിലി ഗാനരചനയും , മിഹ് രാജ് ഖാലിദ് , വിജയ് ആനന്ദ് എന്നിവർ സംഗീതവും ഒരുക്കിയി രിക്കുന്നു. " ആസൈ കൂടൈ " എന്ന മ്യൂസിക് വീഡിയോയിലുടെ വൈറലായ പ്രീതി മുകുന്ദൻ ഈ സിനിമയിലൂടെ മലയാളം അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. " മുറ" , "ഓൾ വി ഇമാജിൻ ആസ് ലൈറ്റ് "എന്നി സിനിമയിലുടെ ശ്രദ്ധേയനായ നടൻ ഹൃദു ഹാറൂൺ വീണ്ടും നായക വേഷത്തിൽ എത്തുന്നു.
യുവത്വത്തിൻ്റ ആവേശകരമായ ഒരു സിനിമാറ്റിക് അനുഭവം ഈ സിനിമ വാഗ്ദാനം ചെയ്യുന്നു .പ്രണയം ഭീരുവിനെ ധൈര്യശാലിയാക്കുകയും വെല്ലുവിളികൾ നേരിട്ട് പ്രണയത്തിൻ്റെ പൂർത്തികരണത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുമെന്നാണ് സിനിമയുടെ പ്രമേയം .
തമിഴ്നാട് സ്വദേശിനി നിധി ( പ്രീതി മുകുന്ദൻ )യോട് ആര്യന് ( ഹൃദു ഫാറൂൺ )പ്രണയം തോന്നുന്നു. പക്ഷെ നിധി ആര്യനെ പ്രണയം സ്വീകരിക്കുന്നില്ല. നിധിയുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ആര്യൻ അബദ്ധത്തിൽ ചെന്ന് പെടുന്നു. തമിഴ്നാട്ടിൽ പോകുന്ന ആര്യൻ നേരിടുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. സിനിമയുടെ ഗതി തന്നെ മാറ്റുന്ന അങ്കമാലിക്കാരനായ ഡാനി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പെപ്പെ നിറഞ്ഞാടുന്നത്...
കൂട്ടിൽ അടയ്ക്കപ്പെട്ട തത്തയാണ് നിധി. കുടുംബത്തെയും സമൂഹത്തെയും പേടിച്ച് കഴിയുന്ന നിധിയായി വേറിട്ട അഭിനയമാണ് പ്രീതി മുകുന്ദൻ കാഴ്ചവെച്ചിരി രിക്കുന്നത് . ഹൃദു ഫാറുണിൻ്റെ അഭിനയവും മികവുറ്റതാണ്.
രണ്ടാം പകുതി ത്രില്ലർ മൂഡിലേക്ക് എത്തുന്ന പ്രമേയമാണ്. എഡിറ്റിംഗിലെ മികവ് മനോഹരമാണ് . ഛായാഗ്രഹണം മറ്റൊരു ആകർഷണമാണ് . ആഘോഷമുഡുള്ള സിനിമയാണ് " മേനേ പ്യാർ കിയ " .
സിനിമയ്ക്ക് രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.

No comments: