എം.ജി. സോമൻ ഫൗണ്ടേഷൻ തിരുവല്ലയുടെ നേതൃത്വത്തിൽ കെ.ജി. ജോർജ്ജ് ഫിലിം ഫെസ്റ്റിഫലും , പഠനവും " സ്വപ്നാടനം " സെപ്റ്റംബർ 20, 21 തീയതികളിൽ തിരുവല്ല ബിലിവേഴ്സ് ആംഫി തിയേറ്ററിൽ നടക്കും .
എം.ജി. സോമൻ ഫൗണ്ടേഷൻ തിരുവല്ലയുടെ നേതൃത്വത്തിൽ കെ.ജി. ജോർജ്ജ് ഫിലിം ഫെസ്റ്റിഫലും , പഠനവും " സ്വപ്നാടനം " സെപ്റ്റംബർ 20, 21 തീയതികളിൽ തിരുവല്ല ബിലിവേഴ്സ് ആംഫി തിയേറ്ററിൽ നടക്കും .
സെപ്റ്റംബർ 20ന് രാവിലെ ഒൻപതിന് " സ്വപ്നാടനം " ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും . എം.ജി. സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും .സെപ്റ്റംബർ 21ന് രാവിലെ ഒൻപതിന് സമാപന സമ്മേളനം സാംസ്കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും .
കോലങ്ങൾ , ഇരകൾ , ആദാമിൻ്റെ വാരിയെല്ല് , സ്വപ്നാടനം , യവനിക , മറ്റൊരാൾ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും . മേനക സുരേഷ് , വിജയകൃഷ്ണൻ , ഡോ. സെബാസ്റ്റ്യൻ കാട്ടടി , വേണു , ഫാ സിജോ പന്തപള്ളിൽ, മല്ലിക സുകുമാരൻ , ഡോ മോഹൻദാസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് എസ്. കൈലാസ് അറിയിച്ചു.

No comments: