ആവേശകരമായ സിനിമ റൈഡാണ് വിജയ് ദേവരകൊണ്ടയുടെ " KINGDOM " .
Movie :
KINGDOM
Director:
GowtamTinnanuri
Genre :
Spy Action Drama
Platform :
Theatre .
Language :
Telugu - Dubbed in Tamil
Time :
158 Minutes .
Rating :
3.5 5
✍️
Saleem P. Chacko.
CpK DesK.
വിജയ് ദേവരകൊണ്ടയെ പ്രധാന കഥാപാത്രമാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് " KINGDOM " .
വിജയ് ദേവരകൊണ്ട ( കോൺസ്റ്റബിൾ സൂരി ) , സത്യദേവ് ( ശിവ ) , ഭാഗ്യശ്രീ ബോർസ് ( ഡോ. മാതു ) , വെങ്കിടേഷ് വി.പി ( മുരുകൻ ) , അയ്യപ്പ പി. ശർമ്മ ( സ്വാമിജി ) , പൊസാനി കൃഷ്ണ മുരളി ( കമ്മീഷണർ ) , ഗോപാ രാജു രാമണ ( കോൺസ്റ്റബിൾ രാജണ്ണ ) , മനീഷ് ചൗധരി ( വിശ്വാ സിംഗ് ) , ബാബുരാജ് ( ദിലീപ് നായർ ) , സുദർശൻ ( അശ്വീൻ ) എന്നിവരോടൊപ്പം മഹേഷ് അചന്ത , രാജ്കുമാർ കാസി റെഡ്ഡി , ശ്രാവൺ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഗിരീഷ് ഗംഗാധരൻ, ജോമോൻ ടി ജോൺ എന്നിവർ ഛായാഗ്രഹണവും , നവീൻ നൂലി എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും ഒരുക്കുന്നു. സിതാര എൻ്റെർടൈൻമെൻ്റ്സ് , ഫോർച്യൂൺ ഫോർ ക്രിയേഷൻസ് , ശ്രീകര സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നാഗ വംശി , സായ് സൗജന്യ തുടങ്ങിയവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . നൂറ് കോടിയാണ് ഈ ചിത്രത്തിൻ്റെ ബഡ്ജറ്റ് .ഹൈദരാബാദ് , വിശാഖപട്ടണം , കേരളം , ശ്രീലങ്ക എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത് .
" കിംഗ്ഡം " ഒരു സിനിമാറ്റിക്ക് വിജയമാണ് . ഒരു ഹൈ ആക്ഷൻ ഡ്രാമയാണ് . അതു കൊണ്ട് തന്നെ ശക്തവും ആഴത്തിലുള്ള തുമായ ഒരു സിനിമാറ്റിക് അനുഭവം നൽകുന്നു. വിജയ് ദേവരകൊണ്ടയുടെ സിനിമാ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് സൂരി . വെറും സിനിമയല്ല മനോഹരമായ കഥ പറച്ചിലും കാണാം .

No comments: