ഞങ്ങളുടെ കുട്ടേട്ടന് ഓട്ടംതുള്ളൽ ടീമിന്റെയും എൻ്റെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ : ജി. മാർത്താണ്ഡൻ .




വളരെ വർഷങ്ങളുടെ ആത്മബന്ധമാണ് കുട്ടേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന വിജയരാഘവൻചേട്ടനുമായിട്ട് എനിക്കുള്ളത് .എൻറെ മൂന്നു സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് ഇപ്പം ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് നടന്നുകൊണ്ടിരിക്കുന്ന ഞാൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളൽ എന്ന സിനിമയിൽ നായകതുല്യമായ വേഷമാണ് കുട്ടേട്ടൻ ചെയ്യുന്നത് ഇന്നലെയായിരുന്നു അതിൻറെ കുട്ടേട്ടന്റെ ഡബ്ബിങ്.ഡബ്ബിങ് പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ മനോഹരമായ ഒരു ചാറ്റൽ മഴ നല്ല വെയിലത്ത് കാണാൻ തന്നെ മനോഹരമായ ഒരു ചാറ്റൽ മഴ. കുട്ടേട്ടൻ വണ്ടിയിൽ കേറുന്നതിനു മുമ്പ് എന്നോട് പറഞ്ഞു നല്ല ഐശ്വര്യമുള്ള ചാറ്റൽ മഴ ഓട്ടം തുള്ളലിന് വരാനിരിക്കുന്നഐശ്വര്യം ആയിരിക്കാം എന്നു എന്നോട്പറഞ്ഞു .ഒരുപാട് സന്തോഷം തോന്നി എനിക്ക് ഒപ്പം  ഞാൻ തിരിച്ചും പറഞ്ഞു കുട്ടേട്ടനെ തേടിയും ഒരു വലിയ ഐശ്വര്യം വരുന്നുണ്ടായിരിക്കാം എന്ന് .ഒരിക്കലും ദേശീയ അവാർഡ് പ്രഖ്യാപിക്കുന്ന ദിവസം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ആ സന്തോഷവാർത്ത എല്ലാവരെയും തേടിയെത്തി. തീർച്ചയായിട്ടും നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒരു നിമിഷം തന്നെയായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട വിജയരാഘവൻ ചേട്ടന് ഞങ്ങളുടെ കുട്ടേട്ടന് ഓട്ടംതുള്ളൽ ടീമിന്റെയും എൻറെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🙏


ജി. മാർത്താണ്ഡൻ .

No comments:

Powered by Blogger.