" കാറ്റർ പില്ലർ" ടൈറ്റിൽ ലോഞ്ചിങ് നടന്നു.
" കാറ്റർ പില്ലർ" ടൈറ്റിൽ ലോഞ്ചിങ് നടന്നു.
ലണ്ടൻ മലയാളിയായ വിപിൻ വേണുഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന കാറ്റർ പില്ലർ എന്ന സിനിമ യുടെ ടൈറ്റിൽ പ്രകാശനം നടന്നു.
സിറാജുദീൻ നാസർ ഹീറോയും മെറിൻ ഫിലിപ്പ് ഹീറോയിനുമായി അഭിനയിക്കുന്ന ഈചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ പകുതിയിൽ കൊച്ചിയിൽ ആരംഭിക്കും. സ്ക്രിപ്റ്റ്, എഡിറ്റിംഗ് മേഖലകളിലും തന്റെ കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് വിപിൻ വേണുഗോപാൽ നിർമിക്കുന്ന ഈ സിനിമ ക്കുവേണ്ടി ക്യാമറ പ്രവർത്തിപ്പിക്കുന്നത് ഹോളിവുഡ് സിനിമ രംഗത്ത് പ്രശസ്തനായ ജോഷ്വ ഇഗ് ഹോദരോ ആണ്.
പ്രൊജക്റ്റ് ഡിസൈനർ & ലൈൻ പ്രൊഡ്യൂസർ ജിനു വി. നാഥ്, മ്യൂസിക് അഞ്ജന രാജ ഗോപാൽ, പ്രൊഡക്ഷൻ ഡിസൈനർ ഹംസ വള്ളിത്തോട്, കോസ്ടുംസ് ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഗോപിക ചന്ദ്രൻ, നിർമ്മാണം ഫസ്റ്റ് ഫീച്ചേഴ്‌സ് ആന്റ് അനലോക് നരേറ്റീവ് പ്രൊഡക്ഷൻ.

No comments: