ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന്, രാസ ലഹരി കേസ്സുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി നമ്മുടെ സാക്ഷര കേരളം മാറിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന സത്യമാണ്...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന്, രാസ ലഹരി കേസ്സുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി നമ്മുടെ സാക്ഷര കേരളം മാറിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന സത്യമാണ്...
നമ്മുടെ ബന്ധപ്പെട്ടവരും മക്കളും ലഹരി ഉപയോഗിക്കുന്നില്ലല്ലോ എന്ന് കരുതി ഈ മഹാ വിപത്തിനെതിരെ മൗനം പാലിക്കുന്നത് പോലും ശുദ്ധ അസംബന്ധമാണ്.
ഇന്നല്ലെങ്കിൽ നാളെ വീട്ടകങ്ങളിലേക്കും മക്കളിലേക്കും ലഹരി എത്തുന്നതിന് മുന്നേ മൗനം വെടിഞ്ഞ് ലഹരിക്കെതിരെ രംഗത്തിറങ്ങേണ്ടത് നമ്മൾ ഓരോരുത്ത രുടെയും കടമയായി മാറിയിരിക്കുകയാണ്.
നമ്മുക്ക് പ്രതിരോധം തീർത്തു കൊണ്ടേയിരിക്കാം...✊💪
പൊതുജന താൽപര്യാർത്ഥം എൻ്റെയും കൂട്ടുക്കാരുടെയും നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ ലഹരി ബോധവൽക്കരണാ ർത്ഥം നിർമ്മിക്കപ്പെടുന്ന "ഡെയ്ഞ്ചെറസ് വൈബ്" എന്ന കൊച്ചു ചിത്രം അവസാന ഘട്ട ജോലികളിലാണ്.
"ഡെയ്ഞ്ചെറസ് വൈബ്" കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. "ഡെയ്ഞ്ചെറസ് വൈബ്" റിലീസുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സദുദേശകരമായ ഈ മുന്നേറ്റത്തിന് ഞങ്ങൾക്കൊപ്പം കൂടെ ഉണ്ടാകുമല്ലോ....❤️🙏
ഫൈസൽ ഹുസൈൻ .

No comments: