സിനിമ പ്രേക്ഷക കൂട്ടായ്മ ആറാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്


 


സിനിമ പ്രേക്ഷക കൂട്ടായ്മ ആറാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന് .

പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ആറാമത് പുരസ്കാരം നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും പത്രസമ്മേളനത്തിൽ അറിയിച്ചു. 


സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സാന്നിദ്ധ്യമാണ് മണിയൻപിള്ള രാജുവിനെ
അവാർഡിനായി പരിഗണിച്ചത്.
മൊമൻ്റേയും അനുമോദന പത്രവും നൽകും. 

നടൻ ജനാർദ്ദനൻ (2020,) സംവിധായകൻ ബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ) , നടൻ ലാലു അലക്സ് ( 2023 ) , ജയറാം ( 2024 ) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്. 


സെപ്റ്റംബർ പതിനേഴിന് വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ചേരുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് അവർ അറിയിച്ചു.


മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും നിർമ്മാതാവുമാണ് മണിയൻപിള്ള രാജു . 425ൽ അധികം സിനിമകളിൽ വ്യത്യങ്ങളായ വേഷങ്ങൾ അവതരിപ്പിച്ചു . 


1955ൽ തിരുവനന്തപുരത്ത് തൈക്കാട് ശേഖരൻ നായരുടെയും സരസ്വതിയ മ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമനാണ് മണിയൻപിള്ള രാജു . 


തിരുവനന്തപുരത്തെ സർക്കാർ മോഡൽ ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും വിക്ടറി ട്യൂട്ടോറിയൽ കോളേജിൽ നിന്ന് പ്രിഡ്രീഗിയും നേടി. 1975 ൽ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമയും കരസ്ഥമാക്കി. 
2012 ൽ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പുകൾ ഉൾകൊള്ളുന്ന " ചിരിച്ചും ചിരിപ്പിച്ചും " ഏഴുതി .

1975 ൽ പുറത്തിറങ്ങിയ മോഹിനിയാട്ടമായിരുന്നു അദ്ദേഹത്തിൻ്റെ അരങ്ങേറ്റ ചിത്രം. 1981 ൽ പുറത്തിറങ്ങിയ മണിയൻപിള്ള അഥവ മണിയൻപിള്ള എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിൽ നിന്നാണ് പേര് ഉരുതിരിഞ്ഞത് .


ഹലോ മൈ ഡിയർ റോങ്ങ് നമ്പർ , വെള്ളാനകളുടെ നാട് , ഏയ് ഓട്ടോ , അനശ്വരം , കണ്ണെഴുതി പൊട്ടും തൊട്ട് ,ആനന്ദ ഭദ്രം , ഛോട്ടാ മുംബൈ , ഒരു നാൾ വരും , ബ്ലാക്ക് ബട്ടർഫ്ലൈ , പാവാട ,പഞ്ചവർണ്ണ തത്ത , ഫൈനൽസ് , മഹേഷും മാരുതിയും , ഗു എന്നി ചിത്രങ്ങൾ നിർമ്മിച്ചു .


1985 ൽ വിവാഹിതനായി . ഇന്ദിരയാണ് ഭാര്യ . സച്ചിൻ, നീരജ് എന്നിവർ മക്കളാണ് . " ബട്ടർഫ്ലൈ " എന്ന സിനിമയിലുടെ ഇളയ മകൻ നിരഞ്ജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.





No comments:

Powered by Blogger.