സിനിമ പ്രേക്ഷക കൂട്ടായ്മ നാലാമത് ഫോട്ടോഗ്രാഫർ പുരസ്കാരം ഹരിലാൽ എസ്.എസിന് വിതരണം ചെയ്തു.
പത്തനംതിട്ട :സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നാലാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം മലയാള മനോരമ ഫോട്ടോഗ്രാഫർ ഹരിലാൽ എസ്.എസിന് ജില്ലയിലെ സീനിയർ ഫോട്ടോഗ്രാഫർ സി.എൻ. വിജയൻ നൽകി.
പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ സീനിയർ ഫോട്ടോഗ്രാഫർ സി.എൻ വിജയൻ , സർവ്വിസിൽനിന്ന് വിരമിക്കുന്ന മാതൃഭൂമി പത്തനംതിട്ട ചീഫ് ഫോട്ടോഗ്രാഫർ കെ . അബുബക്കർ എന്നിവരെ ചടങ്ങിൽ അദരിച്ചു.
സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തി, സിനിമ സീരിയൽ നടൻ പ്രശാന്ത് ശ്രീധർ , അഡ്വ. പി.സി ഹരി , മനോജ് കുഴിയിൽ , വിഷ്ണു ജയൻ , റെജി പ്ലാംന്തോട്ടത്തിൽ , കെ. അബുബക്കർ, ഹരിലാൽ എസ്.എസ് , ഷാജി വെട്ടിപ്രം തുടങ്ങിയവർ പ്രസംഗിച്ചു.
* പത്തനംതിട്ട ജില്ലയിലെ സീനിയർ ഫോട്ടോഗ്രാഫർ സി.എൻ വിജയനെ സീരിയൽ - സിനിമ നടൻ പ്രശാന്ത് ശ്രീധർ മൊമൻ്റോ നൽകി ആദരിക്കുന്നു.
** സർവ്വീസിൽ നിന്നും വിരമിക്കുന്ന മാതൃഭൂമി പത്തനംതിട്ട ചീഫ് ഫോട്ടോഗ്രാഫർ കെ. അബുബക്കറെ സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ മൊമൻ്റോ നൽകി ആദരിക്കുന്നു.



🙏🙏🙏
ReplyDelete