" ഏത് .... നേരത്താണാവോ...? ഓഗസ്റ്റ് എട്ടിന് മനോരമ മാക്സിൽ റിലീസ് ചെയ്യും .









" ഏത് .... നേരത്താണാവോ...? ഓഗസ്റ്റ് എട്ടിന് മനോരമ മാക്സിൽ റിലീസ് ചെയ്യും .




ഒരു പൂച്ച ഉണ്ടാക്കിയ കഥ! വേണമെങ്കിൽ അങ്ങനെ ചുരുക്കാം "ഏത് നേരത്താണാവോ " എന്ന സിനിമയുടെ കഥാപശ്ചാത്തലം. കോഴിപ്പോര് എന്ന ചിത്രത്തിന്ശേഷം ജെ. പിക് മൂവീസിന്റെ ബാനറിൽ വി.ജി. ജയകുമാർ നിർമ്മിക്കുന്ന " ഏത്.. നേരത്താണാവോ....? എന്ന സിനിമയുടെ ട്രൈലർ റിലീസായി. 


https://youtu.be/mIpQbfPAzvs?si=uDpDO9WUZraknrJw




ഓഗസ്റ്റ് 8ന് മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ജിനോയ് ജനാർദ്ദനൻ തിരക്കഥയെഴുതി എഡിറ്റിംഗും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ കേദാർ വിവേക്, ഉമേഷ്‌ ഉണ്ണികൃഷ്ണൻ, ഗീതി സംഗീത, പൗളി വത്സൻ,മനിക രാജ് , സരിൻ ഋഷി തുടങ്ങിയവർക്കൊപ്പം സംവിധായകനും ഒരു പ്രധാന വേഷം ചെയ്യുന്നു. 


ഗാനങ്ങൾ വിനായക് ശശികുമാറും ജിനോയ് ജനാർദ്ദനനും എന്നിവരും  സംഗീതം രാകേഷ് കേശവനും ,ഛായാഗ്രഹണം  അസാകിറും നിർവ്വഹിക്കുന്നു. 


No comments:

Powered by Blogger.