പ്രമുഖ നടനും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ നവാസ് (51) അന്തരിച്ചു.



പ്രമുഖ നടനും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ നവാസ് (51) അന്തരിച്ചു.


ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഷൂട്ടിങ്ങിനു ശേഷം എത്തിയതായിരുന്നു. മരിച്ച നിലയിൽ റൂം ബോയ് ആണ് കണ്ടെത്തിയത്.


പ്രകമ്പനം എന്ന സിനിമ ഷൂട്ടിങ്ങ്  പൂർത്തിയാക്കി ഇന്ന്  മടങ്ങാൻ ഇരിക്കുകയായിരുന്നു. സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടയാണ് ആകസ്മിക അന്ത്യം. ഹൃദയാഘാതമാണ് മരണകാരണ മെന്ന് അറിയുന്നു. രാത്രി 9 മണിക്ക് ശേഷം ആണ് മരണം സംഭവിച്ചത്. 


പ്രമുഖ നടനായ അബൂബക്കർ പിതാവാണ്.  സഹോദരൻ നിയാസും മിമിക്രി ആർട്ടിസ്റ്റും അഭിനേതാവുമാണ്. കലാകാരിയായ രഹനയാണ് ഭാര്യ.

No comments:

Powered by Blogger.