ഭയവും കോമഡിയും നിറച്ച് അഭിലാഷ് പിള്ള - വിഷ്ണു ശശി ശങ്കർ ടീമിൻ്റെ " സുമതി വളവ് " .
Movie :
Sumathi Valavu.
Director:
Vishnu Sasi Shankar .
Genre :
Comedy Horror Drama .
Platform :
Theatre .
Language :
Malayalam
Time :
2 Hour 21 Minutes
Rating :
3.5 / 5
✍️
Saleem P. Chacko.
CpK DesK.
മാളികപ്പുറത്തിൻ്റെ വൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് " സുമതി വളവ് " .
കുട്ടമ്പുഴ ഫോറസ്റ്റ് ഡിവിഷനു കീഴിലെ കല്ലേലിക്കാവ് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. രാത്രി ഏഴ് മണി കഴിഞ്ഞാൽ കല്ലേലിക്കാവ് ഗ്രാമത്തിലുള്ളവർ പുറത്തിറങ്ങാതിരിക്കാൻ കാരണം " സുമതി വളവ് " ആണ് . ആ ഗ്രാമത്തിൻ്റെ പേടി സ്വപ്നമാണ് രാത്രിയിലെ " സുമതി വളവ് " .
അഭിലാഷ്പിള്ളയാണ് രചന . വിഷ്ണുശങ്കർ അഭിലാഷ്പിളള ടീമിൻ്റെ രണ്ടാമത്തെ ചിത്രമാണിത് .വാട്ടർമാൻ ഫിലിംസ് ആൻ്റ് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ വാട്ടർമാൻ മുരളിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അർജുൻ അശോകൻ ( അപ്പു ) , ഗോകുൽ സുരേഷ് ( മഹേഷ് ) ,സൈജു കുറുപ്പ് ( ഫോറസ്റ്റ് ഓഫീസർ ഹരി ) ,ബാലു വർഗീസ് ( അമ്പാടി ) , ശിവദ ( ദീപ ) , മാളവിക മനോജ് ( ഭാമ ) , ദേവ നന്ദ ( അലി ) , സിദ്ധാർത്ഥ് ഭരതൻ ( ചെമ്പൻ ) , തിരക്കഥാകൃത്ത് അഭിലാഷ്പിള്ള ( ഗിരി ) എന്നിവരോടൊപ്പം ശ്രീജിത്ത് രവി, ബോബി കുര്യൻ, കോട്ടയം രമേശ്, ചെമ്പിൽ അശോകൻ, സുമേഷ് ചന്ദ്രൻ, ശ്രീ പഥ്യാൻ, റാഫി, ശിവ അജയൻ. മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, സിജാ റോസ്, ദേവനന്ദ, ജസ്നിയ ജയദിഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു
സംഗീതം രഞ്ജിൻ രാജ്, ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ദിൻനാഥ് പുത്തഞ്ചേരി, അഭിലാഷ് പിള്ള എന്നിവരുടേതാണ് ഗാനങ്ങൾ. സംഗീതം ഛായാഗ്രഹണം - ശങ്കർ. പി.വി.എഡിറ്റിംഗ് - ഷമീർ മുഹമ്മദ് എന്നിവരാണ് അണിയറ ശിൽപ്പികൾ .
കോമഡിഗ്രാമയെ ഹൊററും ചേർത്ത് ഒരുക്കിയ തിരക്കഥ മനോഹരമായി പറയാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.തമിഴിലെ മികച്ച ചിത്രം രാക്ഷസൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ച പി.വി. ശങ്കർ ആദ്യമായി മലയാള ത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രമാണ് . രഞ്ജിൻ രാജിൻ്റെ പശ്ചാത്തല സംഗീതം ഗംഭീരം . വർഷങ്ങൾക്ക് ശേഷം ഭാമ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം .ഗിരിയായി തിരക്കഥാകൃത്ത് അഭിലാഷ്പിള്ള തിളങ്ങി .

No comments: