പ്രമുഖ നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു.
പ്രമുഖ നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു.
ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ വേറിട്ട മുഖവും വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്ന പ്രഖ്യാത നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിട യിലാണ് അദ്ദേഹത്തിന്റെ മരണം. ചികിത്സയിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ആരോഗ്യനില മോശമായി, ആശുപത്രിയിലായി അദ്ദേഹം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
തെലുങ്ക്, തമിഴ്, മലയാളം, കന്നട സിനിമകളിൽ ഒരുപോലെ തിളങ്ങിത്തെളിച്ച അദ്ദേഹം 500-ത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോമഡി, വില്ലൻ, ക്യാരക്ടർ റോൾസ് – എല്ലാം ഒരുപോലെ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്റെ പ്രകടനം സംവിധായകരെയും പ്രേക്ഷകരെ യും ഒരുപോലെ ആകർഷിച്ചിരുന്നു.1970-കളിൽ സിനിമയിലേക്കു എത്തിയ കോട്ട ശ്രീനിവാസറാവു പിന്നീട് നിരവധി ക്ലാസിക് സിനിമകളിൽ അവിസ്മരണീയമായ പ്രകടനങ്ങൾ നടത്തി. ആദ്യകാല നായകന്റെ വേഷത്തിൽ തുടങ്ങി, പിന്നീട് നായകനോ ടൊപ്പം തിളങ്ങിയ സാന്നിധ്യമാ യിരുന്നു അദ്ദേഹം.

No comments: