പ്രശസ്ത നടൻ ജിപി രവി സിംഗപ്പുരില്‍ അന്തരിച്ചു.
പ്രശസ്ത നടൻ ജിപി രവി സിംഗപ്പുരില്‍ അന്തരിച്ചു.
1960കളില്‍ സിനിമ രംഗത്തു് സജീവ മായിരുന്നു രവി. സ്‌നാപക യോഹന്നാന്‍, സ്‌നേഹസീമ എന്നീ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു. 60കളുടെ മദ്ധ്യത്തോടെയാണ് സിംഗപൂരില്‍ ബിസിനസ്സ് രംഗത്തേക്ക് കടന്നു വന്നത്. അവിടെ സീരിയല്‍ രംഗത്തും സജീവമായിരുന്നു.
2006 ല്‍ പുറത്തിറങ്ങിയ തുറുപ്പുഗുലന്‍, 2009ല്‍ പട്ടണത്തില്‍ ഭൂതം, ലവ് ഇന്‍ സിങ്കപ്പൂര്‍, ഐജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ആറ്റിങ്ങല്‍ പുളിക്കല്‍ ഗോപാലപിള്ള യുടെയും ആറ്റിങ്ങല്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്യാരദാമ്മയുടെയും മകനാണ് രവി. ഡോ.ബാലകൃഷ്ണന്‍, സുകുമാരി നായര്‍, പരേതരായ ജിപി രാജന്‍, ജിപി രഘു, ജിപി രാധാകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ്.
No comments: