മികച്ച കാഴ്ചാനുഭവും ശിവഭക്തിയുമായി " കണ്ണപ്പ " . സ്റ്റീഫൻ ദേവസിയുടെ സംഗീതവും പശ്ചാത്തല സംഗീതവും മനോഹരം .




Movie :

KANNAPPA


Director: 

Mukesh Kumar Singh.


Genre :

Mythological Action Drama.


Platform :  

Theatre .


Language : 

Telugu - Malayalam (Dub)


Time :

182 Minutes 51 Seconds.


Rating : 

3.75 /  5 

✍️

Saleem P. Chacko.

CpK DesK.


ശിവഭക്തനായ കണ്ണപ്പയുടെ ഇതിഹാസത്തെ അടിസ്ഥാനമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രമാണ് " കണ്ണപ്പ " . വിഷ്ണു മഞ്ചു ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു. 


യോദ്ധാവ് , നിരിശ്വരവാദി , പരമഭക്തൻ എന്നീ മൂന്ന് ഘട്ടങ്ങളാണ് തിന്നൻ്റെ ജീവിതത്തിലുള്ളത് . എങ്ങനെയാണ് തിന്നാൻ ഈശ്വരവാദിയാകുന്നുവെന്നതാണ് സിനിമയുടെ ഹൈലൈറ്റ് .


വിഷ്ണു മഞ്ചു ( കണ്ണപ്പ - തിന്നൻ ) , മോഹൻ ബാബു ( മഹാദേവ ശാസ്ത്രി ) , ആർ. ശരത്കുമാർ ( നാഥനാഥൻ ) , മധു ( പന്നഗ ) , മുകേഷ് ഋഷി ( കമ്പാടു ) , ബ്രഹ്മാജി ( ഗവരാജു ) , കരുണാസ് ( വീരയ്യ ) , ബ്രഹ്മാനന്ദം ( പിലാകൻ) , രഘു ബാബു ( മല്ലയ്യ ) , ഐശ്വര്യ ഭാസ്കരൻ ( മാരോമ്മ ) , പ്രീതി മുകുന്ദൻ ( നെമാലി ) , ദേവരാജ് ( മുണ്ടാടൻ ) , ലവി പജ്നി ( ബെബുലി ) , ശിവ ബാലാജി ( കുമാര ദേവ ശാസ്ത്രി ) , അർപ്പിത് രങ്ക ( കാലാമുഖ) , സമ്പത്ത് റാം ( ചന്തു ഡു ) , കൗശൽ നന്ദ ( മാലി ) , സുരേഖ വാണി ( നാഗമല്ലി ), സ്പ്തഗിരി ( ഗിലകൻ ) , അനോല റോഡ്രിഗസ് ( ജോസിറ്റ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മോഹൻലാൽ ( കിരാത ) , പ്രഭാസ് ( രുദ്രൻ ) , അക്ഷയ്കുമാർ ( ശിവൻ ) , കാജൽ അഗർവാൾ ( പാർവ്വതി ദേവീ ) എന്നിവർ അതിഥിതാരങ്ങളാണ് .


200 കോടി മുതൽമുടക്കുള്ള ഈ ഫാൻ്റസി ചിത്രം മോഹൻ ബാബു നിർമ്മിച്ചിരിക്കുന്നു. ഷെൽഡൺ ചൗ ഛായാഗ്രഹണവും , ആന്തണി എഡിറ്റിംഗും സ്റ്റീഫൻ ദേവസ്സി സംഗീതവും, രാമ ജോഗ്യ്യ ശാസ്ത്രി , ശ്രീമണി , സുദ്ദാല അശോക് തേജ എന്നിവർ ഗാനരചനയും ഒരുക്കുന്നു. വിജയ് പ്രകാശ് , എൽ. വി . രേവന്ന് , സാഹിതി ചഗന്തി , ശങ്കർ മഹാദേവൻ , അരിയാന മഞ്ചു , വിവിയാന മഞ്ചു എന്നിവരാണ് ഗാനങ്ങൾ ആലപി ച്ചിരിക്കുന്നത് . എവിഎ എൻ്റർടെയ്ൻ മെൻ്റ് , 24 ഫ്രെയിംസ് ഫാക്ടറി , യു.എസ് പ്രൊഡക്ഷൻ കൺസൾട്ടൻ്റ് അൽ ഡോമിനോ എന്നി നിർമ്മാണ കമ്പിനികൾ ഈ സിനിമയുടെ ഭാഗമാണ് . ഏഷ്യൻ സുരേഷ് എൻ്റെർടെയിൻ മെൻ്റ് റെഡ് ജയൻ്റ് മൂവിസ് , പെൻ മരുധാർ എൻ്റെർടെയ്ൻമെൻ്റ് ഹോം ബാലെ ഫിലിസ്, ആശീർവാദ് ഫിലിംസ്, യാഷ് രാജ് ഫിലിംസ് എന്നി കമ്പനികളാണ് വിവിധ ഭാഷകളിൽ ചിത്രം  വിതരണം ചെയ്തിരിക്കുന്നത് .


ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള ശ്രീകാളഹസ്തീശ്വര ക്ഷേത്രവുമായി ബെന്ധപ്പെട്ട കണ്ണപ്പയുടെ കഥയാണിത്. .ചെഞ്ചു ഗോത്രത്തിൽ പിറന്ന നിരീശ്വരവാദി യായ തിന്നാൻ എന്ന യോദ്ധാവ് എങ്ങനെ പരമശിവൻ്റെ ഭക്തനായി തീർന്നു എന്നാണ് പ്രമേയം പറയുന്നത് . ഈ ഐതിഹ്യകഥയുടെ ദൃശ്യാവിഷ്കാരമാണ് സിനിമ .കാളഹസ്തി ക്ഷേത്രത്തിൻ്റെ ശിവ പ്രതിഷ്ഠ യ്ക്ക് വലത് വശത്ത് കണ്ണപ്പയുടെ പ്രതിഷ്ഠാ എന്നൊരു കഥകൂടിയുണ്ട്.


മോഹൻലാലിൻ്റെ കിരാത എന്ന കഥാപാത്രവും പ്രഭാസിൻ്റെ രുദ്ര എന്ന കഥാപാത്രവും ഗംഭീരമായി . വിഷ്ണു മഞ്ജു തിന്നനായും കണ്ണപ്പയായും തിളങ്ങി.സ്റ്റീഫൻ ദേവസിയുടെ സംഗീതവും പശ്ചാത്തല സംഗീതവും മനോഹരം .വിഷ്ണു മഞ്ജുവിൻ്റെ സിനിമ കരിയറിലെ നാഴികകല്ലായിരിക്കും ഈ സിനിമ .അവസാന മുപ്പത് മിനിറ്റ് ഒരു അത്മീയ അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.

No comments:

Powered by Blogger.