പരിചയമില്ലാത്തവരുടെ " കൂടൽ " .


Movie :

KOODAL


Director: 

Shaanu Kakkoor - Shafi Eppikkad.


Genre :

Crime Mystery Thriller 


Platform :  

Theatre .


Language : 

Malayalam 


Time :

120 Minutes 28 Seconds.


Rating : 

3.25 /   5 

✍️

Saleem P. Chacko.

CpK DesK.


ബിബിൻ ജോർജ്ജിനെ കേന്ദ്രകഥാപാത്ര മാക്കി  ഷാനു കാക്കൂർ - ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത " കൂടൽ " തിയേറ്ററുകളിൽ എത്തി. 


പരസ്പരം പരിചയമില്ലാത്തവരുടെ ക്യാമ്പ് വയനാട്ടിൽ നടക്കുന്നു. ഈ ക്യാമ്പിന് നേതൃത്വം നൽകുന്നത് ബോബൻ സാമുവേലാണ് . രണ്ട് പെൺകുട്ടികൾ ആ ക്യാമ്പിൽ വെച്ച് തങ്ങളുടെ കൂട്ടുകാരിയെ കൊലപ്പെടുത്തിയ മറ്റൊരു കുട്ടുകാരിയെ ആ ക്യാമ്പിൽ കണ്ട് മുട്ടുന്നു.  ഇരുപത്തിനാല് മണിക്കൂറിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 


നിയ വർഗ്ഗീസ് , മറീന മൈക്കിൾ , അനു സോനാര , ട്രാൻസ് വുമൺ മോഡൽ റിയ ഇഷ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു . വിജിലേഷ്, വിനീത് തട്ടിൽ , വിജയകൃഷ്ണൻ , കെവിൻ , റാഫി ചക്കപ്പഴം ,അഖിൽ ഷാ , സാം ജീവൻ , അലി അരങ്ങാടത്ത് , ലാലി മരക്കാർ ,സ്നേഹ വിജയൻ , അർച്ചന രഞ്ജിത്ത് , ദാസേട്ടൻ കോഴിക്കോട് , തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ് ഗജരാജ് ,  മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


രചന ഷാഫി എപ്പിക്കാടും , ഛായാഗ്രഹണം ഷജീർ പപ്പയും , എഡിറ്റിംഗ് ജർഷാജ് കൊമ്മേരിയും , സംഗീതം സിബു സുകുമാരനും, ത്രിൽസ് മാഫിയ ശശിയും  നിർവ്വഹിച്ചിരിക്കുന്നു.  അഞ്ച് ഗാനങ്ങൾ സിനിമയിലുണ്ട്. പി ആൻഡ് ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജിതിൻ കെ. വി യാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


ബിബിൻ ജോർജ്ജ് അഭിനയമാണ് സിനിമ യുടെ ഹൈലൈറ്റ് . നിയ വർഗ്ഗീസ് , റിയ ഇഷ , അനു സോനാര എന്നിവയുടെ അഭിനയവും പ്രേക്ഷക ശ്രദ്ധനേടി .യാത്രയും അതിന്റെ വൈമ്പും കുറച്ചു മിസ്റ്ററികളുമായി കൂടൽ തീയറ്ററുകളിൽ നല്ല അനുഭവമായിരിക്കും.





No comments:

Powered by Blogger.