വിജയ് ആൻ്റണിയെ നായകനാക്കി ലിയോ ജോൺ പോൾ സംവിധാനം ചെയ്യുന്ന " MAARGAN " നാളെ ( ജൂൺ 27 ) റിലീസ് ചെയ്യും .




വിജയ് ആൻ്റണിയെ നായകനാക്കി നവാഗതനായ  ലിയോ ജോൺ പോൾ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ " MAARGAN " നാളെ ( ജൂൺ 27 )  തിയേറ്ററുകളിൽ എത്തും .


അജയ്ധിഷൻ , പി. സമുദ്രകനി , മഹാനദി ശങ്കർ , പ്രീതീക , ബ്രിജീഡ ഡാഗ , വിനോദ് സാഗർ, ദീപ് ശിഖ , അർച്ചന, കനി മൊഴി , കുമാർ നടരാജൻ , രാമചന്ദ്രൻ ദുരൈരാജ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 


യുവ. എസ് ഛായാഗ്രഹണവും , ലിയോ ജോൺ പോൾ എഡിറ്റിംഗും , വിജയ് ആൻ്റണി സംഗീതവും, ലാവർദ്ധൻ , അരുൺ ഭാരതി എന്നിവർ ഗാനരചനയും  ഒരുക്കുന്നു. വിജയ് ആൻ്റണി , അക്ഷര എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .വിജയ് ആൻ്റണി ഫിലിം കോർപ്പറേഷൻ്റെ ബാനറിൽ വിജയ് ആൻ്റണി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് 


സലിം പി.ചാക്കോ 

No comments:

Powered by Blogger.