മികച്ച വിഷ്യൽ ട്രീറ്റുമായി മോഹൻലാലിൻ്റെ " ബറോസ് " .
Movie : BARROZ - 3D.
Director : MOHANLAL
Genre : FANTASY FILM
Platform : Theatre.
Language : Malayalam
Time : 154 minutes 48 Seconds.
Rating : 4 / 5
Saleem P.Chacko
CpK DesK.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് " BARROZ : GUARDIAN OF TRESURES ". ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ഫാൻ്റസി ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ വോയ്സ് ഓവറിലൂടെയാണ് സിനിമയുടെ തുടക്കം .നിധി സംരക്ഷകനായ ബറോസ് 389 വർഷമായി ഡാ ഗാമയുടെ മറഞ്ഞിരിക്കുന്ന നിധി സംരക്ഷിക്കുന്നു . കൂടാതെ സമ്പത്ത് ഡാ ഗാമയുടെ യഥാർത്ഥ പിൻഗാമിക്ക് മാത്രം കൈമാറാൻ ചുമതലപ്പെടുത്തിയിരിക്കുന്നു . ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
മോഹൻലാൽ ടൈറ്റിൽ റോളിലും മായറാവു വെസ്റ്റ് ഇസബെല്ല ഡാ ഗാമ യായും അഭിനയിക്കുന്നു . സീസർ ലോറാൻ്റ റാട്ടൺ ( മെൻഡോസ ) , ഇഗ്നാസിയോ മറ്റോസ് ( ക്രിസ്റ്റോവാ ഡ ഗാമ ) , കല്ലിറോയ് സിയാഫെറ്റ ( തേരേസ ഡാ ഗാമ ), തുഹിൻ മോനോൻ ( റോൺ മാധവ് ) , ഗുരു സോമസുന്ദരം ( എസ്.പി സുബ്രമഹ്ണ്യം ) നെറിയ കാമാച്ചോ, ജൂൺ വിജി , കോമൾ ശർമ്മ , പെഡ്രോ ഫിഗ്യൂ റെഡോ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു.
കലവൂർ രവികുമാർ സംഭാഷണവും , സന്തോഷ് ശിവൻ ഛായാഗ്രഹണവും , ബി അജിത്കുമാർ എഡിറ്റിംഗും , ലിഡിയൻ നാദസ്വരം , ഫെർണാണ്ടോ ഗുററോ എന്നിവർ സംഗീതവും മാർക്ക് കിലിയൻ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.ജിജോപുന്നൂസിൻ്റെ ഡി ഗാമയുടെ " നിധിയുടെ കാവൽക്കാരൻ " എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . ആശീർവാദ് റിലീസ് ( ഇന്ത്യ ) , ഫാർസ് ഫിലിം ( വിദേശം ) , ആശീർവാദ് സിനിമാസ് കമ്പനി എൽ.എൽ.സി ( ഓവർസീസ് ) തുടങ്ങിയവരാണ് ചിത്രം വിതരണം ചെയ്യതിരിക്കുന്നത് . 20 കോടി മുതൽമുടക്കുള്ള ഈ ചിത്രം 155 മിനിറ്റാണ് . 3D , IMAX 3D ഫോർമാറ്റുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് .
നിധി, പാരമ്പര്യം , വിശ്വസ്തത , സാഹസികത എന്നിവയുടെ പരിവേക്ഷണം ചെയ്യുന്ന ഫാൻ്റസി ചിത്രമാണിത് . മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരഭമായ "ബറോസ് " പ്രേക്ഷകരെ ഫാൻ്റസിയുടെയും സാഹസികതയുടെയുംലോകത്തിലേക്ക് ആഴ്ന്ന്ഇറങ്ങുന്നദൃശ്യാനുഭവമാണ്. 3Dഎഫ്ക്റ്റുകൾശരിക്കുംനന്നായിട്ടുണ്ട് വിപുലമായ സെറ്റുകളും വസ്ത്രങ്ങളും ഉള്ള പ്രൊഡക്ഷൻ ഡിസൈൻ ഏറ്റവും മികച്ചതാണ് . ഈ സിനിമ വിഷ്യൽ ട്രീറ്റാണ്. കുട്ടികൾക്ക് ഏറെ ഈ സിനിമ ഇഷ്ടപ്പെടും . കുടുംബത്തോടെ കാണേണ്ട സിനിമയാണിത് .
No comments: