പുതുമുഖങ്ങളുടെ " തണുപ്പ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.



പുതുമുഖങ്ങളുടെ " തണുപ്പ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛാഗ്രാഹകനായ രാഗേഷ് നാരായണൻ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " തണുപ്പ് " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമയിൽ  കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ,രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ,പ്രിനു, ആരൂബാല,സതീഷ് ഗോപി,സാം ജീവൻ,രതീഷ്,രാധാകൃഷ്ണൻ തലച്ചങ്ങാട്,ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു.മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവഹിക്കുന്നു.


വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിജിബാലിന്റെ ശിഷ്യൻ ബിബിൻ അശോക് സംഗീതം പകരുന്നു. ബിജിബാൽ,ശ്രീനന്ദ ശ്രീകുമാർ,ജാനകി ഈശ്വർ എന്നിവരാണ് ഗായകർ.ബിജിഎം-ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ്-സഫ്ദർ മർവ,മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം - രതീഷ് കോട്ടുളി,ശബ്ദസംവിധാനം - രതീഷ് വിജയൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, കലാസംവിധാനം - ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ-യദുകൃഷ്ണ ദയകുമാർ,സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ - സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ-സെവൻത് ഡോർ.


കണ്ണൂർ,വയനാട്, എറണാകുളം,ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ "തണുപ്പ് " ഉടൻ പ്രദർശനത്തിനെത്തും.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.