"ഒരു ഭാരത സർക്കാർ ഉത്പന്നം " സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി .



"ഒരു ഭാരത സർക്കാർ ഉത്പന്നം " സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി .


സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന " ഒരു ഭാരത സർക്കാർ ഉത്പന്നം" എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് അജ്മൽ ഹസ്ബുള്ള സംഗീതം പകർന്ന് ആര്യ ദയാൽ ആലപിച്ച " ആകെ താറുമാറിയത് തോലുരിഞ്ഞു പോണ്... എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.


https://youtu.be/zUVmuil3RvA


അജു വർഗീസ്,ഗൗരി ജി.കിഷൻ,ദർശന എസ് നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ ഇടുക്കി,ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ,ടി വി കൃഷ്ണൻ തുരുത്തി,കെ സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു.നിസാം റാവുത്തർ തിരക്കഥ,സംഭാഷണമെഴുതുന്നു. ഗാനരചന-അൻവർ അലി,വൈശാഖ് സുഗുണൻ,സംഗീതം-അജ്മൽ ഹസ്ബുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നാഗരാജ്നാനി, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻകല-ഷാജി മുകുന്ദ്,മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യക്കല-യെല്ലൊ ടൂത്ത്സ്,എഡിറ്റർ-ജിതിൻ ഡി കെ,ക്രിയേറ്റീവ് ഡയറക്ടർ-രഘുരാമവർമ്മ, ചീഫ്അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ, അസോസിയേറ്റ് ഡയറക്ടർ-അരുൺ പി എസ്, അസിസ്റ്റന്റ് ഡയറക്ടർ-ശ്യാം,അരുൺ,അഖിൽ, സൗണ്ട് ഡിസൈൻ-രാമഭദ്രൻ ബി,ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-വിവേക്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.