ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കണ്ട ആ റീൽസ് വീഡിയോ ഉടമ അരീക്കോട് സ്വദേശി മുഹമ്മദ് റിസ്‌വാൻ സിനിമയിലേക്ക്.


 

ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കണ്ട ആ റീൽസ് വീഡിയോ ഉടമ അരീക്കോട് സ്വദേശി മുഹമ്മദ് റിസ്‌വാൻ സിനിമയിലേക്ക്.



മുഹമ്മദ് റിസ്‌വാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീൽ വീഡിയോ ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാർ കണ്ട റെക്കോർഡ് നേട്ടം കൈവരിച്ചതിന് പിന്നാലെ മുഹമ്മദ് റിസ്‌വാൻ സിനിമയിലേക്ക് .


നിരവധി ഷോർട്ട് ഫിലീമുകളും ഡോക്യുമെൻററികളും ഒരുക്കി ശ്രദ്ധേയനായഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന  "കടപ്പാടത്തെ മാന്ത്രികൻ" സിനിമയിലാണ് മുഹമ്മദ് റിസ്‌വാൻ ആദ്യമായി അഭിനയിക്കുന്നത്. നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാർ വീക്ഷിച്ച വീഡിയോ ഇറ്റലിക്കാരൻ കാബിയുടേതായിരുന്നു.


ആ റെക്കോർഡ് ആണ്അരീക്കോട് മാങ്കടവ് സ്വദേശിയായ മുഹമ്മദ് റിസ്‌വാൻ മറികടന്നത്.ഈ വീഡിയോ കണ്ട കട്ടപ്പാടത്തെ മാന്ത്രികന്റെ അണിയറ പ്രവർത്തകർ റിസ്‌വാനെ സിനിമയിലേക്ക്ക്ഷണിക്കുകയായിരുന്നു. പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന  കട്ടപ്പാടത്തെ മാന്ത്രികനിൽ സുമിത്ത് എം.ബി,വിനോദ് കോവൂർ,ശിവജി ഗുരുവായൂർ ,നീമാ മാത്യു,പ്രിയ ശ്രീജിത്ത്,വിജയൻ കാരന്തൂർ,ഷുക്കൂർ വക്കീൽ,തേജസ്സ്, നിവിൻ നായർ,നിഹാരിക റോസ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എൺമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം.ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ   നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു.അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ഈ സിനിമയിൽഅതി മനോഹരമായ ഒരു ഗാനവും ആലപിക്കുന്നുണ്ട്.നാട്ടിൻപുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ 2024 ഏപ്രിൽ മാസം തീയ്യേറ്ററുകളിൽ എത്തും.


സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .വി.പി.ശ്രീകാന്ത് നായരും,നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു. സലാം ലെൻസ് വ്യൂവാണ് ചിത്രത്തിന്റെ പ്രോജക്റ്റ് കോഡിനേറ്റർ .

No comments:

Powered by Blogger.