" എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബിസ്റ്റേറ്റ് ഫസ്റ്റ് " കൊട്ടാരക്കരയിൽ തുടങ്ങി.


 " എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബിസ്റ്റേറ്റ് ഫസ്റ്റ് " കൊട്ടാരക്കരയിൽ തുടങ്ങി. 


 എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ  പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന്  നിർമ്മിക്കുന്ന " എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് "എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊട്ടാരക്കരയിൽ ആരംഭിച്ചു.


നടനും എം എൽ എ യുമായ ഗണേഷ് കുമാർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ ചലച്ചിത്ര താരം ഉർവ്വശി,തിരക്കഥാകൃത്ത് സജീവ് പാഴൂർ എന്നിവർ ചേർന്ന് ആദ്യ ക്ലാപ്പടിച്ചു.ഉർവ്വശിയുടെ ഭർത്താവായ  ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി  സംവിധാനം ചെയ്യുന്ന  ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവ്വശി അവതരിപ്പിക്കുന്നു.




സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കഥാപാത്രവും തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം.അതു കൊണ്ടു തന്നെ കഥയുടെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് " എൽ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ".


കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്,രാജേഷ് ശർമ്മ,കിഷോർ, നോബി,വി കെ ബൈജു,രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്,  അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-ഷൈജൽ  പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം -രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്-കുമാർ എടപ്പാൾ,മേക്കപ്പ് - ഹസ്സൻ വണ്ടൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ ധനേശൻ, പ്രൊഡക്ഷൻ മാനേജർ- ആദർശ് സുന്ദർ, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമുകേഷ്,സക്കീർഹുസൈൻ,അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിശിക,ഷോൺ സോണി,പോസ്റ്റർ ഡിസൈനിംഗ്-ജയറാം രാമചന്ദ്രൻ, 


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.