" സലാർ " കെ.ജി.എഫിന് മുന്നിൽ കുള്ളൻ .


 

Director        :  Prasahnth  Neel 

Genre            :  Action Drama 

Platform       :  Theatre.

Language      :  Telugu ( Malayalam : Dub)

Time               :  176 minutes 44 sec.

Rating             :     3.5 / 5 .


Saleem P. Chacko.

CpK DesK.പ്രഭാസ് , പൃഥിരാജ് സുകുമാരൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി " പ്രശാന്ത് നീൽ സംവിധാനം ചെയ്ത  ആക്ഷൻ ത്രില്ലർ ചിത്രമാണ്  " Salaar  : Part 1 Ceasefire  " .ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കരിഗണ്ടൂരാണ് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്. 


ദേവനന്ദയായി പ്രഭാസും , രാജമന്നാരുടെ മകനും ദേവയുടെ സുഹൃത്തുമായ വർദ്ധരാജ മന്നരായി പ്യഥിരാജ് സുകുമാരനും, സ്കൂൾ ടീച്ചർ ആധ്യയായി ശ്രുതി ഹസനും , വർദ്ധരാജ മന്നാറിന്റെ പിതാവ് രാജമന്നാറായി ജഗപതി ബാബുവും, ദേവയുടെ അമ്മയായി ഈശ്വരി റാവുവും , രാജമന്നാറിന്റെ മരുമകൻ ഭൈരവനായി ബോബി സിംഹയും , ബാബമായി ടിനു ആനന്ദും , രാജമന്നാറിന്റെ മകളായി ശ്രിയ റെഡ്ഡിയും , രുദ്ര രാജ മന്നാറിന്റെ മകനായി രാമചന്ദ്ര രാജുവും , രംഗ രാജ മന്നാറിന്റെ മകൻ രംങ്കയായി ജോൺ വിജയും , സ്കൂൾ പിയൂണായി സപ്തഗിരിയും ബിലാൽ ആയി മൈം ഗോപിയും വേഷമിടുന്നു. ഒരു ഐറ്റം ഡാൻസിൽ സിമ്രത് കൗറും അഭിനയിക്കുന്നു.


ഖാൻസാർ നഗരത്തിൽ രാജമന്നാർ തന്റെ മകനായ വർദ്ധരാജ മന്നാറിനെ ഖാൻസാറിന്റെഅടുത്തപിൻഗാമിയാക്കാൻ ശ്രമിക്കുന്നു. ഇത് അറിഞ്ഞ് രാജമന്നാറിന്റെ മന്ത്രിമാരും ഉപദേശകരും അട്ടിമറി ആസ്രുതണം ചെയ്യുന്നു. വർദ്ധരാജയെയും ഖാൻസാറിനെയും ആക്രമിക്കാൻ റഷ്യൻ , സെർബിയൻ സൈന്യങ്ങളെ നിയോഗിക്കുന്നു. വർദ്ധരാജ ഖാൻസാറിൽ നിന്ന് രക്ഷപ്പെടുകയും തന്റെ ബാല്യകാല സുഹ്യത്തായ ദേവനന്ദയുടെ സഹായം തേടുന്നു.


ഭൂവൻഗൗഡഛായാഗ്രഹണവും, ഉജ്ജ്വൽ കുൽക്കരണി എഡിറ്റിംഗും , രവി ബസ്രൂർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. 270 കോടി മുതൽ മുടക്കുള്ള ഈ ചിത്രം ഹോംബാലെ ഫിലിംസാണ് നിർമ്മിക്കുന്നത്. പൃഥിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്.


കെ.ജി.എഫ് എന്ന സിനിമ എല്ലാ തരത്തിലുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ്. ആ ശ്രേണിയിലേക്ക് " സലാർ " ഉയർന്നിട്ടില്ല എന്നതാണ് യഥാർത്ഥ്യം . കെ.ജി.എഫ് കുള്ളൻ ആണെന്ന് ഈ ചിത്രത്തിലെ നടൻ സൂചിപ്പിച്ചിരിക്കുന്നു. സത്യം പറഞ്ഞാൽ " സലാർ കെ.ജി.എഫിന് മുന്നിൽ കുള്ളൻ " എന്നാണ് എന്റെ അഭിപ്രായം .ഇവിടെ ഇത് സൂചിപ്പിക്കാൻ കാരണം ചിലർ നടത്തുന്ന വർത്തമാനങ്ങൾ പ്രേക്ഷകരെ വിഡ്ഡികൾ ആക്കുന്നതിന് തുല്യമാണ്. കെ.ജി. എഫ് എന്ന സിനിമ കാണനല്ല ഞാൻ തിയേറ്ററിൽ പോയത് . സലാർ സിനിമ കണ്ടപ്പോൾ മുകളിൽ പറഞ്ഞ അഭിപ്രായ പ്രകടനത്തിന് മറുപടി പറഞ്ഞു എന്ന് മാത്രം. 


പ്രേക്ഷകർ വൻ പ്രതീക്ഷയാണ് ഈ സിനിമയെ കണ്ടത്. അതിലേക്ക് " സലാർ "  വന്നോ എന്ന്  വിലയിരുത്തേണ്ടതുണ്ട്. എല്ലാ സിനിമകളും വിജയിക്കണമെന്നാണ് എന്റെ അഭിപ്രായം. തള്ളിന് പരിധി വേണ്ടേ ? 
 No comments:

Powered by Blogger.